വന്‍ ആരാധക പിന്തുണയുമായി ബിഗ്ബോസ് മലയാളം സീസണ് അഞ്ച് മുന്നേറുകയാണ്. ബിഗ്ബോസിലെ ‘എന്റെ കഥ’ എന്ന സെഗ്മെന്റ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ലച്ചു ആയിരുന്നു ജീവിത കഥ പറഞ്ഞത്. ചെറുപ്പം മുതല്‍ തന്റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം ലച്ചു തുറന്നു പറഞ്ഞു. ലച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളര്‍ന്നതും. എനിക്കൊരു ചേട്ടന് ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോള്‍ മാതാപിതാക്കളെക്കാള്‍ എന്നെ സ്നേഹിച്ച ആ സഹോദരന് ഒരു അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് 13-ാമത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നുമാണ്. പതിനെട്ട് വയസായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകന് ഉണ്ടായിരുന്നു.…
Read More