ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണത്തിനര്‍ഹമാണ് കെനിയയിലെ എന്‍വൈറ്റനേറ്റ് ദ്വീപ്. ഈ ദ്വീപില്‍ പോകുന്നവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. എന്‍വൈറ്റനേറ്റിന്റെ അര്‍ത്ഥം തന്നെ ഗോത്രഭാഷയില്‍ ‘നോ റിട്ടേണ്‍’ എന്നാണ്. അതായത് പോയാലൊരു തിരിച്ചുവരവില്ലെന്നര്‍ത്ഥം. കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളില്‍ ഒന്നു മാത്രമാണ് എന്‍വൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തില്‍ ഒന്നാം നമ്പറാണ് ഈ ദ്വീപ്. ഒരിക്കല്‍, ബ്രിട്ടീഷ് പര്യവേഷകന്‍ വിവിയന്‍ ഫ്യൂക്‌സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്റെ സംഘത്തിലെ രണ്ടുപേര്‍ എന്‍വൈറ്റനേറ്റിലേക്കു പോയി. ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തിനും ചര്‍ച്ചയായിത്തീരുന്നത്. 1935 -ലാണ് ഫ്യൂക്‌സ് ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാന്‍ തന്റെ സംഘവുമായി ചെല്ലുന്നത്. ഫ്യൂക്‌സിന്റെ സംഘത്തില്‍ മാര്‍ട്ടിന്‍ ഷെഫ്ലിസ്, ബില്‍ ഡേസണ്‍ എന്നീ രണ്ടുപേരെ അദ്ദേഹം എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നതേയില്ല. മാത്രവുമല്ല, തങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത…
Read More