താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും. വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം. ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ശരിയായ രീതിയിലുള്ള ചികിത്സയും മനശ്ശാസ്ത്ര സമീപനവും ലഭിക്കുന്നതിന് ഇത് തടസമാകാറുമുണ്ട്. പകരില്ലഅപസ്മാരം പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ഇത് പകരുന്ന ഒരു രോഗമാണ് എന്നുപോലും വിശ്വസിച്ചവർ ഉണ്ടായിരുന്നു. ഇത് സുഖപ്പെടുത്താൻ കഴിയാത്ത രോഗമാണെന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നും വരാം. അപസ്മാരം ഒരാളിൽ നിന്നു വേറെ ഒരാളിലേക്കു പകരുകയില്ല.…
Read MoreTag: epilepsy
അപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം
അബദ്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങൾക്കുള്ളിൽ പെട്ടുപോയ ഒരു രോഗമാണ് അപസ്മാരം. വിദേശീയരടക്കം ഇത് ദൈവികമായ ഒരു രോഗമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ദൈവകോപം, ഭൂതപ്രേതപിശാചുക്കളുടെ ബാധ എന്നിവ കാരണമാണ് അപസ്മാരം എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവാം എന്നാണു കരുതുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകുട്ടികൾ എന്നോ മുതിർന്നവർ എന്നോ ഇല്ലാതെ, സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണിത്. വേദങ്ങളിൽ ഈ രോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത് എന്ന് ഹിപ്പോക്രാറ്റിസ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എങ്കിലും പുതിയ അറിവുകൾ പുറത്ത് വരുമ്പോൾ അത് ശരിയായ അർഥത്തിൽസ്വീകരിക്കാൻ സമൂഹം എന്നും തയാറായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്നത് കുറേ അബദ്ധ ധാരണകളായിരുന്നു. മനുഷ്യന് കാണാൻ കഴിയാത്ത ഏതോ അമാനുഷിക ശക്തികളുടെ പ്രവർത്തനം…
Read More