സിനിമയിലേക്ക് ചുവടു വയ്ക്കുന്നതിന്റെ ആദ്യപടിയായാണ് പലപ്പോഴും മോഡലിംഗ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മോഡലിംഗ് രംഗത്ത് വന്‍തോതില്‍ വേശ്യാവൃത്തി നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ ഒരു യുവ മോഡല്‍ പുറത്തു വിട്ടിരിക്കുന്നത്. ലണ്ടന്‍ മോഡലിംഗ് രംഗത്തെ യുവമോഡലായ 20കാരി ജാസ് ഈഗറാണ് രംഗത്ത് വന്നിരിക്കുന്നത്. ലണ്ടന്‍ മോഡലിംഗ് രംഗത്ത് തുടക്കക്കാര്‍ക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് കിട്ടുമ്പോള്‍ സൂപ്പര്‍ മോഡലുകള്‍ക്ക് രണ്ട് മില്യണ്‍ വരെ പൗണ്ട് പ്രതിഫലം ലഭിക്കുമെന്നും ഈഗര്‍ പറയുന്നു. പണക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് പണമുണ്ടാക്കുന്നത് അഭിമാനമായി കരുതുന്ന മോഡലുകള്‍ ഏറിവരുന്ന ദുരവസ്ഥായാണിപ്പോഴെന്ന് ഈഗര്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. എന്നാല്‍ മോഡലിംഗ് രംഗത്ത് പിടിച്ച് നില്‍ക്കാനായി താന്‍ ഒരിക്കലും ശരീരം വിറ്റിട്ടില്ലെന്നും തന്റെ മൂല്യങ്ങളില്‍ വിട്ട് വീഴ്ച ചെയ്തിട്ടില്ലെന്നും ഇവര്‍ തുറന്നു പറയുന്നു. തന്നെ ഇതിലേക്ക് വലിച്ചിഴക്കാനായി മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും ചിലര്‍ ശ്രമിച്ചിരുന്നെങ്കിലും താന്‍ വഴങ്ങിയില്ലെന്നും ഈഗര്‍…
Read More