ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ തച്ചുതകര്‍ത്തു മുന്നേറുമ്പോള്‍ വിപണികളില്‍ നിന്നും ചൈനയെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് രാജ്യം. എന്നാല്‍ കേരളമുള്‍പ്പെടെ എവിടെയും നിറഞ്ഞു നില്‍ക്കുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങളാണെന്നു മാത്രം. കേരളത്തിന്റെ പഴ വര്‍ഗ്ഗ വിപണിയിലും ചൈന അതിന്റെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്. മാമ്പഴക്കാലമായതിനാല്‍ വ്യാപാരികളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ ബിസിനസില്‍ ലാഭം കിട്ടാന്‍ ആശ്രയിച്ചതും ചൈനയെത്തന്നെയാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് ക്യത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ ഇപ്പോള്‍ ധാരാളമായി വില്‍പ്പനെയ്‌ക്കെത്തിയിരിക്കുകയാണ്. അത്തരത്തില്‍ മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡര്‍’ കോട്ടയ്ക്കലിലെ കടയില്‍നിന്ന് പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൗഡര്‍ കണ്ടെത്തിയത്. ചെറുപാക്കറ്റുകളില്‍ സൂക്ഷിച്ച ചൈനീസ് പൗഡര്‍ അഥവാ എഥിലീന്‍ പൗഡര്‍ ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ് കിലോയോളം മാങ്ങയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. മുമ്പ് ഉപയോഗിച്ചിരുന്ന കാര്‍ബൈഡിനു പകരമാണ് ഇപ്പോള്‍ എഥിലീന്‍ പൊടി ഉപയോഗിക്കുന്നത്. ഭക്ഷ്യ…
Read MoreTag: ethylene
വിഷക്കച്ചവടം അവസാനിക്കുന്നില്ല ഇത്തവണ മാങ്ങ! മാര്‍ക്കറ്റില്‍ ലഭിക്കുന്ന മാങ്ങ പഴുപ്പിക്കാനുപയോഗിക്കുന്നത് മാരകമായ ചൈനീസ് വിഷം; പൊടി രൂപത്തിലുള്ള വിഷം ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയില്ല; അനന്തര ഫലങ്ങളില്‍ കാന്‍സര്‍ വരെ…
ചെന്നൈ: ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ ഉയര്‍ത്തിയ ആരോഗ്യഭീഷണി ഒന്നൊതുങ്ങി വരുമ്പോഴേക്കും അതാ അടുത്തത്. കാലം തെറ്റി എത്തുന്ന മാങ്ങയിലെ പതിവില്ലാത്ത രാസവസ്തു സാന്നിധ്യത്തെക്കുറിച്ചും ഭയപ്പെടാതെ വയ്യ. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ആരോഗ്യത്തിനു ഹാനികരമായ എഥിലിന്‍ പൊടിരൂപത്തില്‍ സംഭരിച്ച ചാക്കുകള്‍ കോയമ്പേട് മാര്‍ക്കറ്റിലെ 10 കച്ചവടക്കാരില്‍ നിന്നു കണ്ടെത്തിയത് ഇതിന്റെ ഉപഭോക്താക്കളായ മലയാളികള്‍ക്ക് കനത്ത ആശങ്കയാണ് നല്‍കുന്നത്. മാരകമെങ്കിലും ഇഷ്ടാനുസരണം മാങ്ങ പഴുപ്പിക്കാന്‍ പരീക്ഷിക്കപ്പെടുന്ന ഇത് ചൈനയില്‍ നിന്നാണത്രെ എത്തിക്കുന്നത്. ചെന്നൈയിലെ പഴുപ്പിക്കല്‍ രീതി കേരളത്തിലുമുണ്ടോയെന്ന ആശങ്കയിലാണ് മലയാളികള്‍. പാകമാകും മുന്‍പ് വിളവെടുക്കുന്ന മാങ്ങ, വില ഉയരുമ്പോള്‍ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് എഥിലിന്‍ ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡ് ആണ് പഴങ്ങള്‍ വേഗം പഴുപ്പിക്കുന്നതിനായി കച്ചവടക്കാര്‍ പലപ്പോഴും ഉപയോഗിക്കുകയെങ്കിലും ചാക്ക് കണക്കിന് എഥിലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതും പ്രയോഗിക്കുന്നുണ്ടോ എന്ന സംശയം വ്യാപകമായത്. കേരളം, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍…
Read More