ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവൻ തൂക്കംവരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാലയിലെ മുത്തുകളുടെ എണ്ണത്തിൽ കുറവുണ്ടായ സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. ദേവസ്വം കമ്മീഷണറും ദേവസ്വം വിജിലൻസ് എസ്പിയും ഇന്നു രാവിലെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ മുത്തുകളുടെ കുറവു സംബന്ധിച്ചു വിവരം പുറത്തറിയുന്നത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.81 സ്വർണ മുത്തുള്ള രുദ്രാക്ഷ മാലയിലെ 23 ഗ്രാം തൂക്കം വരുന്ന ഒന്പതു മുത്തുകളുടെ കുറവാണു വന്നത്. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണു മാലയിലെ മുത്തുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഭഗവാന്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് രുദ്രാക്ഷമാല. വലിയ രുദ്രാക്ഷ മണികളിൽ സ്വർണംകെട്ടിച്ച മാല രണ്ടു മടക്കുകളാക്കിയാണു ചാർത്തിയിരുന്നത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് ഈ മാല.…
Read MoreTag: ettumanoor temple
1981ലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണവും ‘ഭഗവാനെന്തിനാണ് പാറാവ്’ എന്ന ഇ.കെ നായനാരുടെ പ്രയോഗവും വീണ്ടും ചർച്ചയാകുന്നു….
eഏറ്റുമാനൂർ: മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ‘ഭഗവാനെന്തിനാണ് പാറാവ് ’ എന്ന പ്രയോഗം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ചരിത്രത്തിലിടം നേടിയതാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ മോഷണം ഇതാദ്യത്തെ സംഭവമല്ല. 1981 മേയ് 21ന് ഇവിടെനിന്ന് മഹാദേവന്റെ തങ്കവിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രതികരണമായിരുന്നു ഭഗവാനെന്തിനാണ് പാറാവ്. ഇതു കേരളത്തിൽ വലിയ വിവാദങ്ങളുണ്ടാക്കി. ലോക്കൽ പോലീസിൽനിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പരിശോധനയിൽ പോലീസ് നായ അസാധാരണമായി ക്ഷേത്ര കുളത്തിലേക്ക് ഓടുകയും തിരികെ വരികയുമുണ്ടായി. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ക്ഷേത്ര കുളത്തിൽ കിടന്ന ഒരു വെളുത്ത കടലാസ് ശ്രദ്ധിച്ചു. പരിപാവനമായ ക്ഷേത്ര കുളങ്ങളിൽ അത്തരത്തിൽ കടലാസ് ആരും വലിച്ചെറിയില്ലെന്നു തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ കടലാസ് പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശാല സ്വദേശിനി രമണിയെന്ന കുട്ടിയുടെ പേരും സ്കൂൾ മേൽവിലാസവും അതിൽ രേഖപ്പെടുത്തിയിരുന്നു.…
Read More