ലോകത്തെ തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്കു തള്ളിയിടാന്‍ കോവിഡിന്റെ രണ്ടാം വരവ്. രോഗമുക്തി നേടിയ സ്‌പെയിനും ഫ്രാന്‍സും യുകെയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകം എന്ന് പഴയ സ്ഥിതിയിലേക്ക് പോകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹോങ്കോങ്, ബൊളിവിയ, സുഡാന്‍. എത്യോപ്യ തുങ്ങിയ രാജ്യങ്ങളിലും കോവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. ബള്‍ഗേറിയ, ഉസ്ബസ്‌ക്കിസ്ഥാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഓരോ ദിവസവും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെങ്കിലും കോവിഡ്…
Read More