കോവിഡ് ഭീഷണി കുറയുന്നതിന്റെ ആശ്വാസത്തില്‍ നില്ക്കുന്ന ലോകത്തിനു മേല്‍ അടുത്ത വെള്ളിടിയാവുകയാണ് കുരങ്ങു പനി. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം ഇപ്പോള്ബെല്ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. സ്പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം…
Read MoreTag: europe
കോവിഡ് ഉടനെയൊന്നും അവസാനിക്കില്ല ! യൂറോപ്പിലെ ഏഴു ലക്ഷം ആളുകളെ കൊന്നൊടുക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്…
കോവിഡ് മഹാമാരി ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ശൈത്യകാലമായതോടെ യൂറോപ്പില്‍ വൈറസ് ബാധ അതിരൂക്ഷമായിരിക്കുകയാണ്. പലയിടവും വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതും യൂറോപ്പില്‍ പതിവ് കാഴ്ചയായിരിക്കുന്നു. ഇപ്പോഴിതാ യൂറോപ്പില്‍ മാത്രം വരുന്ന മാര്‍ച്ചിനകം 7 ലക്ഷത്തോളം പേര് കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 മാര്‍ച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങള്‍ കോവിഡ് രോഗികളാല്‍ നിറയും. ബൂസ്റ്റര്‍ വാക്സീനുകള്‍ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട്. യൂറോപ്പില്‍ വാക്സീന് സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാന്‍ കാരണമാകുന്നു. വാക്സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി.
Read Moreയൂറോപ്പില്‍ കോവിഡ് കുതിച്ചുയരുന്നു ! ബ്രിട്ടനെ പിന്നിലാക്കി ഓസ്ട്രിയയും ബെല്‍ജിയവും;ജര്‍മനിയില്‍ കാര്യങ്ങള്‍ അതിരൂക്ഷം…
യൂറോപ്പില്‍ കോവിഡ് കുതിച്ചുയരുന്നു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള യൂറോപ്യന്‍ രാജ്യം എന്ന സ്ഥാനം ബ്രിട്ടന് നഷ്ടമാവുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണത്തില്‍ ഓസ്ട്രിയയും ബെല്‍ജിയവും അയര്‍ലന്‍ഡും ബ്രിട്ടനെ മറികടന്ന് കുതിക്കുകയാണ്. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറന്നതോടെ ബ്രിട്ടനിലെ രോഗവ്യാപനതോത് കുതിച്ചുയരുകയായിരുന്നു ഇതാണ് ബ്രിട്ടനെ പശ്ചിമയൂറോപ്പിലെ കോവിഡിന്റെ തലസ്ഥാനമാക്കി മാറ്റിയത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളേക്കാള്‍ വളരെയധികം രോഗപരിശോധനകള്‍ ഓരോ ദിവസവും നടത്തുന്നതുകൊണ്ടാണ് ബ്രിട്ടനില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാകുന്നതെന്ന് അന്നേ സര്‍ക്കാര്‍ ഉപദേഷ്ടാക്കളടക്കം നിരവധി ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളിലും നിര്‍ബന്ധിത മാസ്ക് ധാരണം, വര്‍ക്ക് ഫ്രം ഹോം, വാക്സിന് പാസ്സ്പോര്‍ട്ട് തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നതാണ് മറ്റൊരു ഗൗരവകരമായ കാര്യം. എന്നിട്ടും ഇവിടെ രോഗവ്യാപനതോത് കുതിച്ചുയരുകയാണ്. ജര്‍മ്മനിയില്‍ ഇന്നലെ ഏറ്റവും വലിയ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തി. നാലാം തരംഗം പൂര്‍ണ്ണ ശക്തിയോടെ രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു…
Read Moreകോവിഡ് മൂന്നാം തരംഗത്തില്‍ വിറച്ച് ലോകരാജ്യങ്ങള്‍ ! ഇറ്റലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍;നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം; ബ്രസീലില്‍ ഒറ്റ ദിവസം മരിച്ചത് 2800ല്‍ അധികം ആളുകള്‍…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ യൂറോപ്പില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗമാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോളണ്ടില്‍ ഭാഗീക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ വാരാന്ത്യ ലോക്ഡൗണ്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളെങ്കിലും രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്ര് ഇമ്മാനുവല്‍ മക്രോയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പോളണ്ടില്‍ തലസ്ഥാനമായ വാര്‍സയിലും ജര്‍മ്മനിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലുമാണ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കിയത്. റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്സലായി കൊണ്ടുപോകാന്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. അനാവശ്യമായി ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകള്‍ വീണ്ടും നിറയുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫിലിപ്പീന്‍സ് വിദേശികള്‍ക്ക്…
Read Moreഓക്സ്ഫഡ് വാക്സിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അടപടലം നിരോധനം ഏര്‍പ്പെടുത്തുന്നു ! വാക്സിന് എടുത്തവരില്‍ പലരും രക്തം കട്ടപിടിച്ച് മരിക്കുന്നതായി ആരോപണം…
കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ലോകമെമ്പാടും വാക്സിനേഷന് വ്യാപകമാവുമ്പോള്‍ ഓക്സ്ഫഡ് വാക്സിനെതിരേയുള്ള ഗുരുതര ആരോപണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആശങ്കയേറ്റുകയാണ്. ക്തം കട്ടപിടിച്ച് മരണത്തിന് കാരണമാകുന്നു എന്നതിനാല്‍ ഇപ്പോള്‍ 15 രാജ്യങ്ങളിലാണ് ഓക്സ്ഫഡ് സെനെക്കയുടെ കോവിഡ് വാക്സിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രക്തം കട്ടപിടിക്കുമെന്ന വാദം നിരുത്തരവാദപരമായ്തും, വാക്സിന് പദ്ധതിയെ വിപരീതമായി ബാധിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞന്മാരും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ നിരോധനവുമായി എത്തിയത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും വാക്സിന് എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നവരുടെ ശതമാനം സാധാരണ ജനങ്ങളില്‍ ഉണ്ടാവുന്നതിനു സമാനമാണെന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കുന്നതും വാക്സിനും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഏജന്‍സി അന്വേഷിക്കുകയാണ്. വാക്സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഏജന്‍സി ഇന്നും വ്യാഴാഴ്ച്ചയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇതിന്റെ പേരില്‍ വാക്സിന് ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും…
Read Moreകോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ പിടിച്ചു കുലുക്കുന്നു ! ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക്; ആരോഗ്യസംവിധാനങ്ങള്‍ താറുമാറായതോടെ പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക്…
കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ കശക്കിയെറിയുന്നു. കോവിഡിന്റെ ഒന്നാം വരവിനു ശേഷം എല്ലാം ഒന്ന് ശാന്തമായതായിരുന്നുവെങ്കിലും രണ്ടാം വരവ് കൂടുതല്‍ ശക്തിയോടെയാണ്. തണുപ്പുകാലം ആരംഭിച്ചതോടെ വൈറസ് വ്യാപനം അതിവേഗത്തിലാണ്. ബ്രിട്ടനുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. ജര്‍മനിയിലും ഇറ്റലിയിലും പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ജര്‍മ്മനിയില്‍ ഇന്നലെ 21,506 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇറ്റലിയില്‍ 37,809 പേരെയാണ് ഇന്നലെ കോവിഡ് ബാധിച്ചത്. രണ്ടു രാജ്യങ്ങളിലേയും ആശുപത്രികളിലേക്ക് കോവിഡ് രോഗികളുടെ ഒഴുക്ക് ആരംഭിച്ചതോടെ, ഒന്നാം വരവിലേതുപോലെ ആരോഗ്യ സംരക്ഷണ രംഗം താറുമാറാകുമെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്. ഒരു ഭൂഖണ്ഡം എന്ന നിലയില്‍, ലോകത്തിലെ ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലമായി മാറിയിരിക്കുന്നു യൂറോപ്പ്. ഇതുവരെ 12 ദശലക്ഷം രോഗികളാണ് ഇവിടെയുള്ളത്. ജര്‍മനിയിലും ഇറ്റലിയിലും ഇതുവരെ, ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അത് നല്കാന് കഴിയുന്നുണ്ടെങ്കിലും, ഈ അവസ്ഥ ഒരു പത്ത്…
Read Moreകൊറോണ ഉടനെയെങ്ങും പോകുമെന്ന് തോന്നുന്നില്ല ! രോഗ വ്യാപനം കുറയുന്നവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍; ലോകത്തെ പ്രതിദിന രോഗവ്യാപനം ആദ്യമായി നാലു ലക്ഷം കടന്നു; രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ്…
കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരികയാണെന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍. ഇന്നലെ ഒറ്റ ദിവസം നാലുലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. യൂറോപ്പിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒന്നിലധികം യുഎസ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രധാന സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അമേരിക്കയില്‍ എട്ട് ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാനയില്‍ കൊറോണ വൈറസ് വ്യാപനം ശരാശരി റെക്കോര്‍ഡ് തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചത്തെ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ അപ്ഡേറ്റ് പ്രകാരം 31 പേര് കൂടിയാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയത്. ഒക്ലഹോമയിലും രോഗികളുടെ…
Read More