ദയാവധം നിയമവിധേയമായ നാടാണ് നെതര്‍ലന്‍ഡ്. എന്നാല്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിലെ ആണ്ഹെമില് നിന്നും പുറത്തു വരുന്ന ഒരു വാര്‍ത്ത ലോകത്തെ കണ്ണീരണിയിക്കുകയാണ്. 17 വയസ്സുകാരിയായ നോവ പോത്തോവന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച സര്‍ക്കാരിന്റെ അനുമതിയോടെ സ്വന്തം ഇഷ്ടമനുസരിച്ച് ദയാവധത്തിന് വിധേയയായെന്ന് റിപ്പോര്‍ട്ട്. 11-ാം വയസ്സു മുതല്‍ പലതവണ പീഡനത്തിരയായ പെണ്‍കുട്ടി തനിക്ക് ജീവിതം മടുത്തുവെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞാണ് നിയമത്തിന്റെ പിന്തുണ നേടിയെടുത്തത്. അപ്രതീക്ഷിതമായുണ്ടായ പീഡനങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം സഹിച്ച് ജീവിക്കുന്നതിലും ഭേദം മരണത്തിന്റെ ആശ്വാസമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നോവ തന്റെ വീട്ടില്‍ വച്ച് ഒരു എന്‍ഡ്-ഓഫ്-ലൈഫ് ക്ലിനിക്കിന്റെ സഹായത്തോടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. 2002 മുതല്‍ നെതര്‍ലാന്‍ഡ്സില്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. തന്റെ ലിവിങ് റൂമില്‍ സജ്ജമാക്കിയ ഒരു ഹോസ്പിറ്റല്‍ ബെഡില്‍ കിടന്ന് കൊണ്ടാണ് നോവ മരണത്തിലേക്ക് യാത്രയായത്. തനിക്ക് 11 വയസായത് മുതല്‍…
Read More