കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ വനപ്രദേശത്ത് ഉപേക്ഷിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എറണാകുളം നെട്ടൂര്‍ സ്വദേശി സഫര്‍ ഷാ (26) യ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെടുകയെന്നാണ് വിവരം. എറണാകുളം ചീഫ് ജുഡിഷല് മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. എറണാകുളം കലൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചേര്‍ത്തല ചെറുനാട് ആന്റണിയുടെ (വിനോദ്) മകള്‍ ഇവ ആന്റണിയെ (ഗോപിക-17) ആണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇവ ആന്റണിയുടെ സംസ്കാരം ഇന്നലെ നടന്നു. എറണാകുളത്തെ സ്വകാര്യ സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു ഇവ. പ്രണയത്തില്‍ നിന്നും പിന്മാറിയതോടെ ചില കാര്യങ്ങള്‍ പറഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വം കാറില്‍കയറ്റി വാല്‍പ്പാറയ്ക്ക് സമീപം കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.…
Read MoreTag: eva crime
വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യം തീർത്ത് 23 തവണ കുത്തി; കൊച്ചിയിലെ പ്ലസ്ടു വിദ്യാർഥിനിയുടെ കൊലപാതം കൃത്യമായ ആസൂത്രണത്തിൽ; കുത്താൻ ഉപയോഗിച്ച കത്തി തേടി പോലീസ്
കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ പിടിയിലായ യുവാവിനെ കൊച്ചിയിലെത്തിച്ചു. തമിഴ്നാട്ടിൽ പിടിയിലായ പെണ്‍കുട്ടിയുടെ സുഹൃത്തും മരടിലെ ഒരു കാർ സർവീസ് സെന്ററിലെ ജീവനക്കാരനുമായ കുന്പളം കുറ്റേപ്പറന്പിൽ സഫർ ഷായെ (25) എറണാകുളം സെൻട്രൽ എസ്എച്ച്ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലർച്ചെ മൂന്നരയോടെയാണു കൊച്ചിയിലെത്തിച്ചത്. കൊലപാതകം നടത്താൻ പ്രതി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായ വിവരമാണു പോലീസിൽനിന്നു ലഭിക്കുന്നത്. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി ഇയാൾ നേരത്തെ വാങ്ങിയതായി പോലീസ് പറയുന്നു. കത്തി കൊച്ചിയിൽനിന്നു വാങ്ങിയതെന്നാണു പ്രതിയുടെ മൊഴി. കൊലപാതകത്തിനുപയോഗിച്ച ഈ കത്തി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുമെന്നും അധികൃതർ പറഞ്ഞു. ചെറുതും വലുതുമായി ഇരുപത്തിമൂന്നോളം കുത്തുകളാണു പെണ്‍കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണു വിദ്യാർഥിനിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഭീഷണിപ്പെടുത്തിയാണോ അനുനയിപ്പിച്ചാണോ പെണ്‍കുട്ടിയെ കാറിൽ കയറ്റിയതെന്ന കാര്യവും കൂടുതൽ…
Read More