ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ഇത് നഗരങ്ങളിലായാലും അങ്ങ് എവറസ്റ്റ് കൊടുമുടിയിലായാലും സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇപ്പോള്‍ മൗണ്ട് എവറസ്റ്റില്‍ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങള്‍ സ്ഥിതിഗതികള്‍ എത്രത്തോളം രൂക്ഷമാണെന്ന് വെളിവാക്കുന്നതാണ്. കാലംപോകും തോറും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് എവറസ്റ്റില്‍ മാലിന്യത്തിന്റെ അളവും വര്‍ധിച്ചു വരികയാണ്. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ഇവിടെയെത്തുന്നവര്‍ ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ എവറസ്റ്റിന് തീരാപ്രശ്നമായി കഴിഞ്ഞു. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് മാലിന്യ പ്രശ്നത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നത്. പര്‍വതത്തിലെ ഒരു ക്യാമ്പില്‍ ചപ്പുചവറുകളും ഉപേക്ഷിക്കപ്പെട്ട ടെന്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്. സമുദ്രനിരപ്പില്‍ നിന്നും നിന്നും 8848.86 ഉയരത്തിലുള്ള ക്യാമ്പ് നാലില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ദൃശ്യമാണിത്. ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണെന്നും അടിയന്തരമായി പ്രശ്നത്തിന്…
Read MoreTag: everest
എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങവെ കുഴഞ്ഞുവീണു മരിച്ചു !
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ കൊടുമുടി കീഴടക്കിയ 40കാരനായ ഓസ്ട്രേലിയക്കാരൻ കൊടുമുടിയിൽനിന്നു തിരിച്ചിറങ്ങവേ കുഴഞ്ഞുവീണു മരിച്ചു. പെർത്ത് സ്വദേശിയായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണു മരിച്ചത്. ദൗത്യം പൂർത്തിയാക്കി താഴോട്ടിറങ്ങി തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും “മരണ മുനമ്പ്’ എന്ന ഭാഗത്ത് കുഴഞ്ഞുവീണു മരണം സംഭവിച്ചു. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്. 17 വർഷം മുമ്പു കാറപകടത്തിൽപ്പെട്ടു നടക്കാൻ പോലുമാകില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നതിനുശേഷമാണ് എവറസ്റ്റ് കയറിയത്.
Read More