ആവശ്യത്തിലേറെ സമ്പത്തും സുഖസൗകര്യങ്ങളും അനുഭവിക്കുമ്പോഴും വാര്‍ധക്യവും മരണവും മനുഷ്യനെ കാത്തിരിക്കുന്നുവെന്നത് പരമാര്‍ഥമാണ്. യൗവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങളുമായി ശാസ്ത്രലോകം മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴിതാ പ്രായത്തെ പിന്നോട്ടടിയ്ക്കാന്‍ കോശങ്ങള്‍ക്ക് യുവത്വം നല്കുന്ന കെമിക്കല്‍ കോക്ടെയില്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഹാര്‍വാഡില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ജീന്‍ തെറാപ്പിയിലൂടെ എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠന ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ഹാര്‍വഡിലെ ഗവേഷകന് ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു. മറ്റ്…
Read More