ഈ ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനു വിപരീതമായ കാര്യമാണ് തൊടുപുഴയില്‍ സംഭവിച്ചത്. വീട്ടുവാടകയായ 1500 രൂപ നല്‍കാഞ്ഞതിന് മൂന്നംഗ കുടുബത്തെ ഇറക്കിവിടാനായിരുന്നു അധ്യാപകനായ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേര്‍ഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നല്കി മാത്യുവും കുടുംബവും ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസം. ലോക്ഡൗണില്‍ പണിയില്ലാത്തതിനാല്‍ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നല്കാന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള്‍ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ…
Read More