ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്തുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആറാഴ്ചത്തേക്കാണ് സ്റ്റേ. കേസില്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചകകം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 1990 ഏപ്രില്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നാണ് അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയന്‍ സ്വദേശിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. 1990ല്‍ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയര്‍ സെലിന് വില്‍ഫ്രഡുമായി ചേര്‍ന്ന് ആന്‍ഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു. കേസില്‍ വിദേശ പൗരനെതിരായ പ്രധാന തെളിവുകളിലൊന്ന് തൊണ്ടിമുതലായ അടിവസ്ത്രമായിരുന്നു. ഇത് കൈക്കലാക്കാന്‍ ആന്റണി രാജു സ്വന്തം കൈപ്പടയില്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. തൊണ്ടി മുതലുകളെല്ലാം സൂക്ഷിക്കുന്ന തൊണ്ടി സെക്ഷന്‍ സ്റ്റോറില്‍ നിന്ന് തൊണ്ടി…
Read More