വരന്‍ മാലയിട്ടതിനു പിന്നാലെ വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്‍ ! പിന്നെ നടന്നത് പൊരിഞ്ഞ അടി;വീഡിയോ കാണാം…

വിവാഹവേദിയില്‍ വധൂവരന്മാരുടെ മുന്‍ കമിതാക്കള്‍ എത്തി ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകന്‍ രംഗപ്രവേശം ചെയ്യുന്നത്. ബന്ധുക്കളാല്‍ ചുറ്റപ്പെട്ട് വരനും വധുവും വേദിയില്‍ നില്‍ക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷം വരന്‍ വധുവിന് വരണമാല്യം അണിയിക്കാനായി അടുത്തെത്തി. അപ്പോഴാണ് മുഖമെല്ലാം മൂടിയ ഒരാള്‍ വേദിയിലേക്ക് എത്തുന്നത്. ഇയാള്‍ വധുവിനെ ബലമായി പിടിച്ച് നെറ്റിയില്‍ സിന്ദൂരം അണിയിച്ചു. വധു ഇതിനെ തടുക്കുന്നുമുണ്ട്. പിന്നീട് അവിടെ കൂടി നിന്നയാളുകള്‍ മുന്‍കാമുകനെ കൈകാര്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നത്. വേദിയിലെത്തിയ ആള്‍ വധുവിന്റെ മുന്‍ കാമുകനാണെന്നും ഇയാള്‍ ജോലി തേടി മറ്റ് സ്ഥലത്തേക്ക് പോയപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചുവെന്നും ഇതിന്റെ രോഷമാണ് വേദിയിലെത്തി തീര്‍ത്തതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

Read More

ആരും എന്റെ പേരില്‍ പ്രശസ്തനാകാന്‍ നോക്കേണ്ട, അതിനു ശ്രമിച്ചാല്‍ പ്രത്യാഘാതം ഭയങ്കരമായിരിക്കും ! മുന്‍ കാമുകനെതിരേ ശക്തമായ താക്കീതുമായി നേഹ കാക്കര്‍

തന്റെ മുന്‍ കാമുകനെതിരേ ആഞ്ഞടിച്ച് ഗായിക നേഹ കാക്കര്‍ രംഗത്ത്. തങ്ങളുടെ പ്രണയബന്ധം തകരാന്‍ കാരണം നേഹയുടെ പിടിവാശികളാണെന്ന് മുന്‍ കാമുകന്‍ ഹിമാന്‍ഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേഹ തന്നെ കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റിടുന്നതായും ഹിമാന്‍ഷ് പരാതി പറഞ്ഞിരുന്നു. ടലിവിഷന്‍ ഷോകളില്‍ പൊട്ടിക്കരയുകയും വിഷാദം മറച്ചുവയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് താനാണ് കുറ്റക്കാരന്‍ എന്നാണ് ജനം വിചാരിക്കുന്നതെന്നാണ് ഹിമാന്‍ഷ് പറയുന്നത്. ഇതിനെതതിരെയാണ് നേഹ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. തന്റെ പുതിയ പോസ്റ്റിലാണ് നേഹ കാമുകനെതിരേ അഞ്ഞടിച്ചത്. ഒരു കൊച്ചുപെണ്‍കുട്ടിക്കൊപ്പമുള്ള നൃത്തം പങ്കുവച്ചുകൊണ്ടാണ് നേഹയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റില്‍ ആരെയും പേരെടുത്തു പരാമര്‍ശിക്കുന്നുമില്ല. എന്റെ പ്രവൃത്തികള്‍ നല്ലതാണ്. അതുകൊണ്ടുതന്നെ ഞാനിപ്പോള്‍ സന്തോഷവതിയാണ്- നേഹ പറയുന്നു. എന്റെ കര്‍മഫലം ഞാന്‍ അനുഭവിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്റെ പേരില്‍ ആരും പ്രശസ്തരാകാന്‍ നോക്കേണ്ട. അതിനു ശ്രമിച്ചാല്‍ തീര്‍ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. സൂക്ഷിച്ചോ… ഞാന്‍ വാ…

Read More