മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന് ബാല രംഗത്ത്. അമൃതയുടെ പേര് എടുത്തു പറയാതെയായിരുന്നു ബാലയുടെ വിമര്‍ശനം. പത്ത് വര്‍ഷം മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ വന്ന് കരഞ്ഞു കാണിച്ചപ്പോള്‍ പാവമാണെന്ന് താന്‍ വിചാരിച്ചുവെന്നും അടുത്തിടെ മറ്റൊരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അവരുടെ യഥാര്‍ഥ മുഖം ആളുകള്‍ക്ക് മനസ്സിലായതെന്നും ബാല പറഞ്ഞു. അതിനിടയില്‍ താനാണ് അനുഭവിച്ചതെന്നും താരം പറഞ്ഞു. ഇപ്പോള്‍ അവരുടെ ഇമേജ് മോശമായിരിക്കുകയാണെന്നും തന്നെ ഉപയോഗിച്ച് പബ്ലിസിറ്റി തിരിച്ചു പിടിച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണെന്നും ബാല വ്യക്തമാക്കി. സൂപ്പര്‍ഹിറ്റ് ഗാനം കണ്ണാരെ കണ്ണേ എന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണെന്നും ആ ഗാനത്തെക്കുറിച്ചു പറയാന്‍ മാത്രം അജിത്ത് വിളിച്ച് അരമണിക്കൂര്‍ തന്നോട് സംസാരിച്ചെന്നും ബാല പറഞ്ഞു. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാന്‍. ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല.…
Read More