മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനു സമീപത്തുനിന്നു കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ നടന്ന പ്രചരണം പെണ്‍കുട്ടി പ്ലാന്‍ ചെയ്ത നാടകമെന്ന് പോലീസ്. കോളജ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞ കഥയാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കോളജ് പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പോലീസില്‍ പരാതി ലഭിച്ചത്. അജ്ഞാത നമ്പറില്‍നിന്നു മകള്‍ തന്നെ വിളിച്ചെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. കോളജിലെ അധ്യാപകരിലൊരാള്‍ ക്ഷേത്രത്തിനു സമീപം വരെ ലിഫ്റ്റ് നല്‍കിയെന്നും അവിടെയുള്ള ഓട്ടോയില്‍ കയറിയതും ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയെന്നും വായില്‍ തുണി തിരുകി ബോധരഹിതയാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ മുഴുവന്‍ പരിശോധിച്ചു. ഇങ്ങനെയൊരു ഓട്ടോ കണ്ടെത്താനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണു നാടകം പൊളിഞ്ഞത്.…
Read MoreTag: exam
ട്രൂ ലബ്ബ് ! കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ യുവതി പിടിയില്‍; ചതിച്ചത് ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി…
ഗുജറാത്തില്‍ കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി ഡിഗ്രി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഉത്തരാഖണ്ഡില്‍ അവധിയില്‍ കഴിയുന്ന കാമുകനു പകരമായാണ് 24കാരി യുവതി പരീക്ഷയെഴുതാന്‍ എത്തിയത്. മൂന്നാം വര്‍ഷ ബി.കോം. ഡിഗ്രി പരീക്ഷയെഴുതാനായിരുന്നു ആള്‍മാറാട്ടം. കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷ നടന്നത്. സംഭവം പുറത്തായതോടെ വേണ്ട ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഫെയര്‍ ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സല്‍ട്ടേറ്റീവ് ടീം വിഭാഗം (ഫാക്ട്), വീര്‍ നര്‍മാദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്കി. ഹാള്‍ ടിക്കറ്റില്‍ കൃത്രിമത്വം വരുത്തിയാണ് യുവതി പരീക്ഷാഹാളില്‍ പ്രവേശിച്ചത്. ഹാള്‍ ടിക്കറ്റില്‍ യുവാവിന്റെ സ്ഥാനത്ത് യുവതിയുടെ ഫോട്ടോ പതിക്കുകയും പേരില്‍ ചെറുതായി മാറ്റം വരുത്തുകയും ചെയ്തു. പരീക്ഷാ ഹാളിലെ സൂപ്പര്‍വൈസര്‍മാര്‍ ഓരോ ദിവസവും വെവ്വേറെ ആളുകളായതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചറിയുമായിരുന്നില്ല. എന്നാല്‍ പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ആള്‍മാറാട്ടം പിടികൂടുന്നതിലേക്ക് നയിച്ചത്. ആ സീറ്റില്‍ സ്ഥിരമായി…
Read Moreപരീക്ഷയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന എടുത്തു ! ആദ്യ ഭാഗം എഴുതി ഇടവേള എടുത്ത ശേഷം പ്രസവിച്ചു; പിന്നെ വന്ന് രണ്ടാം ഭാഗം എഴുതി…
ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പരീക്ഷാ ഹാളില്‍ കൈക്കുഞ്ഞുമായി വരുന്നതും അത്ര അപൂര്‍വമല്ലെങ്കിലും പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍. ഓണ്‍ലൈനില്‍ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 28-കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ‘പരീക്ഷ തുടങ്ങി 20 മിനിട്ടുകള്‍ക്കകം പ്രസവവേദന തുടങ്ങി. എന്നാല്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് എനിക്ക് മാറാന്‍ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭര്‍ത്താവിന്റെയും അമ്മയുടെയും മിഡ്വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി’. ബ്രിയാന്ന മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ത്തായാക്കിയ ശേഷമാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. അമ്മയും…
Read Moreഇതാവണമെടാ കാമുകന് ! കാമുകിയെ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് ഒടുവില്‍ കുടുങ്ങി;പരീക്ഷാ ഹാളില്‍ കയറാന്‍ യുവാവ് പയറ്റിയ തന്ത്രമിങ്ങനെ…
പ്ലസ്ടു പരീക്ഷയെഴുതുന്ന കാമുകിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് ഒടുവില്‍ കുടുങ്ങി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറാമാന് എന്ന പേരിലാണ് ഇയാള്‍ പരീക്ഷാഹാളില്‍ കയറിയത്. നരേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ നേരത്തെയും കാമുകിയെ ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്കൂളില്‍ നിന്ന് ഏഴു വിദ്യാര്‍ഥികളെ കോപ്പിയടിക്കു പിടികൂടിയതായി ഫ്ളൈയിങ് സ്ക്വാഡ് അറിയിച്ചു. നാല് പേര് പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ബിഹാറിലെ പരീക്ഷാ കോപ്പിയടി വന്‍ വാര്‍ത്തയായതോടെ പരീക്ഷാ ഹാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. എന്തായാലും ഇത്തരത്തില്‍ ത്യാഗം…
Read More