മല്ലപ്പള്ളി: അനധികൃതമായി പാറയും പച്ചമണ്ണും ഖനനം ചെയ്തതിന് മണ്ണുമാന്തി യന്ത്രം കീഴ്വായ്പൂര് പോലീസ് പിടിച്ചെടുത്തു. കീഴ്വായ്പൂര് മണ്ണുമ്പുറത്തെ സ്വകാര്യ പുരയിടത്തിലെ പറമ്പില്‍ ഖനനം നടത്തിയ ജെസിബിയാണ് രഹസ്യവിവരത്തേതുടര്‍ന്ന്, എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വൈകുന്നേരം പിടിച്ചെടുത്തത്. അനുമതിപത്രമോ പാസോ ഇല്ലാതെ മണ്ണെടുപ്പ് നടത്തിയതിനാണ് നടപടി. മണ്ണും പാറയും ഇവിടെ നിന്നു വന്‍തോതില്‍ അനധികൃത ഖനനം നടത്തി കടത്തിയതായി വ്യക്തമായതിനേത്തുടര്‍ന്ന്, ഇത് തടയുന്നതിനുവേണ്ട നടപടി പോലീസ് സ്വീകരിച്ചു. അനന്തര നടപടികള്‍ക്കായി ജിയോളജി വകുപ്പിന് കൈമാറിയതിനേതുടര്ന്ന് പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടുകൊടുത്തു. എഎസ്്ഐ ഉണ്ണികൃഷ്ണന്, സിപിഒ വരുണ്‍ കൃഷ്ണന് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read More