ഓണം ലക്ഷ്യമാക്കി വില്‍പ്പനയ്ക്കായി കരുതിവച്ച 100 നൂറു കുപ്പി മദ്യവുമായി വയോധികന് പിടിയില്‍. മേലില പൂര്‍ണിമ നിവാസില്‍ ജനാര്‍ദ്ദന കുറുപ്പിനെയാണ്(72) കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീടിന് പുറകുവശത്തായി ചാക്കുകളിലാക്കിയാണ് 500 മില്ലിയുടെ കുപ്പികളില്‍ മദ്യം സൂക്ഷിച്ചിരുന്നത്. അബ്കാരി കേസുകളില്‍ മുമ്പും ഇയാള്‍ പ്രതിയായിട്ടുണ്ട്. എക്സൈസ് സി.ഐ സി.ശ്യാംകുമാര്‍, ഇന്‍സ്പെക്ടര്‍ കെ.ആര്.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്.
Read MoreTag: excise
പെരുമ്പാവൂരില്‍ ‘അതിഥികളുടെ’ ക്യാമ്പുകളില്‍ എക്സൈസിന്റെ മിന്നല്‍ റെയ്ഡ് ! കൂട്ടം ചേരുന്നതില്‍ വിലക്ക്
അഞ്ചു വയസുകാരി പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പെരുമ്പാവൂരിലും ആലുവയിലുമായി മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂര് മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്സൈസിന്റെ റെയ്ഡ്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ്…
Read Moreപിടിച്ചെടുത്ത മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ ‘മുക്കി’ കേസ് ഒതുക്കി ! മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്…
അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം പങ്കിട്ടെടുത്തശേഷം കേസ് ഒതുക്കിത്തീര്‍ത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസര്‍ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്ന് പേരെ നിര്‍ബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എന്‍ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു. ഈ മാസം 12-ാം തിയതിയാണ് സംഭവം. മൂന്ന് കുപ്പി മദ്യവുമായി രഞ്ജിത്ത് എന്നയാളിനെയാണ് എക്സൈസ് പിടികൂടിയത്. ശര്‍മിള എന്ന…
Read Moreഅത് മരുന്നാണെന്നേ…! ചാരായക്കേസിലെ പ്രതിയെ വിട്ടയ്ക്കണം എന്ന ആവശ്യവുമായി എക്സൈസുകാരെ തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്…
പത്തനംതിട്ട സീതത്തോട്ടില്‍ ചാരായവുമായി പിടിയിലായ ആളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം. ഒടുവില്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. മൂന്നാഴ്ചമുന്പ് എക്സൈസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുടെ പിതാവാണ് ചാരായവുമായി പിടിയിലായത്. ഗുരുനാഥന് മണ്ണ് സ്വദേശി ഗോപിയാണ് 650 മില്ലി ചാരായവുമായി എക്സൈസിന്റെ പിടിയിലായത്. വീടിന്റെ പരിസരത്ത് നിന്ന് 760 ലിറ്റര്‍ കോടയും പിടികൂടി. ഗോപിയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം എക്സൈസിനെ തടഞ്ഞത്. പ്രസവ രക്ഷയ്ക്ക് തയാറാക്കിയ മരുന്നെന്ന വിചിത്രവാദമുയര്‍ത്തിയാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും പ്രതിഷേധവുമായെത്തിയത്. ഒടുവില്‍ ചിറ്റാറില്‍ നിന്ന് പോലീസുകാര്‍ വരേണ്ടി വന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍. പ്രസിഡന്റിന്റെ കലി അടങ്ങിയില്ല. എക്സൈസ് വാറ്റുകാരെ സഹായിക്കുന്നു എന്നാരോപിച്ച് നാട്ടുകാരേയും കൂട്ടി തിരച്ചിലിനിറങ്ങി. പരിസരങ്ങളില്‍ നിന്നായി 1000 ലീറ്ററോളം കോട പിടികൂടി നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ എക്സൈസിന് കൈമാറുന്നതിലും…
Read Moreമാവിന്തോട്ടത്തില് സ്പിരിറ്റ് കുഴിച്ചിട്ടു ! സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; ലക്ഷ്യം വ്യാജക്കള്ള് നിര്‍മാണം…
പാലക്കാട് കൊഴിഞ്ഞാംപാറയിലെ മാവിന്തോട്ടത്തില് സ്പിരിറ്റ് കുഴിച്ചിട്ട സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. തോട്ടത്തിലെ കള്ളുചെത്ത് പാട്ടത്തിനെടുത്ത അഞ്ചാം മൈല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മേട്ടുക്കടി സ്വദേശി കണ്ണന് ആണ് പിടിയിലായത്. വ്യാജ കള്ള് ഉണ്ടാക്കാന്‍ 25 കന്നാസുകളിലായി സൂക്ഷിച്ച 900 ലിറ്റര്‍ സ്്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.തൃശൂരില്‍ നിന്നുള്ള എക്സൈസ് ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്. തോട്ടം സൂക്ഷിപ്പുകാരനായ തമിഴ്നാട്ടുകാരനായ പ്രഭുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പിരിറ്റ് എന്ന് വ്യക്തമായത്. ഇതോടെ രാത്രി തന്നെ കണ്ണനെ പിടികൂടി. പല തോട്ടങ്ങളില്‍ സ്പിരിറ്റ് കുഴിച്ചിട്ട് ആവശ്യാനുസരണം എടുത്ത് കള്ളില്‍ ചേര്‍ത്ത് അയക്കുകയായിരുന്നു കണ്ണന്റെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്കും വ്യാജകള്ള് ഒഴുകുന്നതില്‍ പങ്കുണ്ടെന്നും ചിറ്റൂര്‍ കേന്ദ്രീകരിച്ചാണ് വ്യാജകള്ള് ഒഴുകുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കണ്ണന്റെ ഫോണ്‍ രേഖകള്‍…
Read Moreപേപ്പറില്‍ ഒപ്പിട്ടില്ലെങ്കില്‍ വാറ്റ് പിടിച്ചത് നിന്റെ വീട്ടില്‍ നിന്നാണെന്നു പറയും ! മറഡോണയുടെ അപരനെ ആളുമാറി അടിച്ച് എക്സൈസ് സംഘം;നിയമനടപടിയുമായി ഏതറ്റംവരെയും പോകുമെന്ന് ഗിരീഷ്…
കൊല്ലത്ത് ആളുമാറി മിമിക്രി ആര്‍ട്ടിസ്റ്റിനെ മര്‍ദ്ദിച്ച് എക്സൈസ് സംഘം. ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ കേരളത്തിലെ അപരനും മിമിക്രിആര്ട്ടിസ്റ്റുമായ പുളിയത്ത്മുക്ക് ശാന്തിനഗറില്‍ മൂലത്ത് വീട്ടില്‍ ഗിരീഷിനാണ് എക്സ്സെസ് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം എല്ക്കേണ്ടിവന്നത്. സെപ്റ്റംബര്‍ 29-ാംതീയതി വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. ഗിരീഷിന്റെ വീടിന്റെ മതില് എടുത്ത് ചാടി അകത്തെത്തിയ എക്സൈസ് സംഘം എവിടെയാടാ വാറ്റ്ചാരായം എന്ന് ചോദിച്ച് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ എക്സൈസ് സംഘത്തിലെ ഒരാള്‍ ഗിരീഷിനെ തിരിച്ചറിയുകയും അമളിപറ്റിയതാണന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തങ്ങള്‍ അമളി പറ്റിയതാണെന്ന് എക്സൈസ് സംഘം ഗിരീഷിനോട് പറഞ്ഞു. എന്നാല്‍ തെറ്റു പറ്റിയത് അപ്പോഴും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന എക്സൈസ് സംഘം ഗിരീഷിനോടു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ചപ്പോള്‍ ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് ഗിരിഷിനെ വീണ്ടും മര്‍ദ്ദിച്ചു. ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ഞങ്ങളുടെ വാഹനത്തില്‍ ഇരിക്കുന്ന വാറ്റ് ഉപകരണങ്ങള്‍ ഇവിടെ…
Read Moreഓരോരോ അദ്ഭുതങ്ങളേ…വീട്ടില്‍ നിന്ന് എക്സൈസുകാര് പിടികൂടിയ സ്പിരിറ്റ് ഓഫീസിലെത്തിയപ്പോഴേക്കും അരിഷ്ടമായി; ഓയൂരില്‍ സംഭവിച്ച അദ്ഭുതം ഇങ്ങനെ…
ലോക്ക്ഡൗണ്‍ കാലത്തെ അദ്ഭുതങ്ങള്‍ തുടരുന്നു. ചാലക്കുടിയിലെ സ്പിരിറ്റ് ചിറ്റൂര്‍ എക്സൈസിന്റെ കൈയ്യിലെത്തിയപ്പോള്‍ തവിടായതിനു പിന്നാലെ വെളിയനല്ലൂര്‍ മീയന പാപ്പാലോട്ട് എക്സൈസ് സംഘം പിടികൂടിയ ചാരായവും കോടയുമാണ് ഓഫീസിലെത്തിയപ്പോള്‍ അരിഷ്ടമായി മാറിയത്. മീയന പാപ്പാലോട് വീട്ടില്‍ വ്യാജചാരായ നിര്‍മാണം നടക്കുന്നതായി ഇന്നലെ രാവിലെയാണ് ചടയമംഗലം എക്സൈസ് ഓഫീസിലും പൂയപ്പള്ളി സ്റ്റേഷനിലും വിവരം ലഭിച്ചത്. രാവിലെ എട്ടോടെ ചടയമംഗലം എക്സൈസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പാപ്പാലോട്ടെ വീട്ടിലെത്തുകയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ലിറ്റര്‍ കണക്കിനു വ്യാജ ചാരായവും കോടയും പിടികൂടുകയും ചെയ്തു. വീട്ടുടമയെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം, പിടിച്ചെടുത്ത ചാരായം ബക്കറ്റില്‍ത്തന്നെ ജീപ്പില്‍ കയറ്റിയാണ് മടങ്ങിയത്. എട്ടിനു തിരിച്ച എക്സൈസ് വാഹനം 11 മണിയായിട്ടും ഓഫീസില്‍ എത്തിയില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷണത്തില്‍ വിവരം ലഭിച്ചു. സംഭവസ്ഥലത്തുനിന്നു തിരിച്ച അന്വേഷണസംഘത്തിലെ പ്രധാനി പിന്നീടു മണിക്കൂറുകളോളം പ്രതിയുടെ ആഡംബര വാഹനത്തില്‍ കറങ്ങിയതായും അതിനുശേഷമാണ് ചാരായം അരിഷ്ടമായി…
Read Moreവ്യാജമദ്യം നിര്‍മിച്ച കായംകുളത്ത് മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍ ! ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്…
മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് വ്യാജമദ്യ നിര്‍മാണത്തിന് അറസ്റ്റില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. ഇത്തരം കേസുകളില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്. 500 ലീറ്റര്‍ വ്യാജമദ്യവും ലേബലുകളും എക്സൈസ് പിടികൂടിയെന്നാണ് വിവരം. 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുല്‍ നേരത്തെ കൊല്ലത്തു പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരിയെ പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിര്‍മിച്ചിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. തമിഴ്നാട് അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ വ്യാജവാറ്റ് സജീവമാകുന്നതായാണ് വിവരം.
Read Moreകോട്ടയത്ത് പാവം ജോര്‍ജുകുട്ടി ബംഗളുരുവില്‍ ചെന്നാല്‍ ഡോണ്‍ ! മയക്കുമരുന്ന് മാഫിയ കിംഗിനെ പിടികൂടാന്‍ ബംഗളുരുവിലെ ചേരികളിലേക്കു പോയ എക്സൈസ് സംഘം ഒടുവില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു…
മയക്കുമരുന്നു കേസില്‍ പിടിയിലായതിനു ശേഷം പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് മാഫിയകിംഗിനെ പികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ബംഗളുരുവില്‍ നിന്ന് മടങ്ങി എക്സൈസ് സംഘം. കോട്ടയം ഓണംതുരുത്ത് സ്വദേശി ജോര്‍ജുകുട്ടിയാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയായ ജോര്‍ജുകുട്ടി കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നു. അധോലോക സംഘങ്ങള്‍ക്കിടെ ജി.കെ. എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജുകുട്ടി ബംഗളുരുവിലെ ചേരികളിലാണ് ഒളിവില്‍ കഴിയുന്നത്. ഇയാളെ പിടികൂടാനായി ബംഗളുരുവിലെത്തിയ എക്സൈസ് സംഘം രണ്ടിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജീവനു ഭീഷണിയുയര്‍ന്നതോടെ എക്സൈസ് സംഘം നാട്ടിലേക്കു മടങ്ങി. എക്സൈസിനു തലവേദനയായിരുന്ന ജോര്‍ജുകുട്ടിയെ അപ്രതീക്ഷിതമായാണു തിരുവനന്തപുരത്തുനിന്ന് 20 കോടിയുടെ മയക്കുമരുന്നുമായി പിടികൂടിയത്. കേസില്‍ തെളിവെടുപ്പിനായി ബംഗളൂരുവിലെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ജോര്‍ജുകുട്ടിയുടെ അറസ്റ്റ് എക്സൈസ് സംഘത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. മുഖ്യമന്ത്രി പ്രത്യേക അവാര്‍ഡ് നല്കി സംഘത്തെ…
Read More