എന്‍ഡിഎ മന്ത്രി സഭ വീണ്ടും കേന്ദ്രത്തില്‍ അധികാരമേറ്റതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ വീണേക്കുമെന്ന ഭീതി ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും ഏഴ് എംഎല്‍എ മാര്‍ വിട്ടു നിന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുകയാണ്. ബുധനാഴ്ച നടന്ന യോഗത്തില്‍ ഇവര്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയെയും പിടിച്ചു നില്ക്കാന് പാടുപെടുന്ന കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുന്ന ഒരു വര്‍ഷമായ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.കഷ്ടിച്ചു ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ ഭാവി ഇതോടെ അനശ്ചിതത്വത്തിലായിരിക്കുകയാണ്. മന്ത്രിമാരായ ആര് റോഷന് ബെയ്ഗും രമേശ് ജാര്‍ക്കിഹോളിയും ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ 79 ല്‍ 72 എംഎല്‍എ മാരും യോഗത്തില്‍ ഹാജരായിരുന്നെന്ന് കോണ്‍ഗ്രസ് ലെജിസ്ളേറ്റീവ് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അഞ്ച് എംഎല്‍എമാര്‍ നേരത്തേ അവധി ചോദിച്ചിരുന്നെന്നും എന്നാല്‍ റോഷന് ബെയ്ഗിനേയും രമേശ് ജാര്‍ക്കിഹോളിയേയും മാത്രം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മന്ത്രി ആര് രാമലിംഗ…
Read More