തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇലക്ട്രിക് ബസുകള്‍ക്കാവുമോ ? നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ കഴിയുന്ന ഇലക്ട്രിക് ബസ് നാളെ തിരുവനന്തപുരത്ത് ഓടിത്തുടങ്ങും. ഹൈദരാബാദില്‍നിന്ന് വാടകയ്ക്കെടുത്തിരിക്കുന്ന ഈ ബസ് വിജയമെന്ന് കണ്ടാല്‍, 150 ബസുകള്‍കൂടി വാടകയ്ക്കെടുത്ത് ഓടിക്കാനാണ് കെഎസ്ആര്‍.ടിസി. തയ്യാറെടുക്കുന്നത്. 15 ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ഓടിക്കുക. ലോഫ്ളോര്‍ ബസ്സുകളുടെ അതേ നിരക്കിലാകും ഈ എ.സി. ബസ്സുകളും ഓടുക. ഹൈദാബാദിലുള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ആണ് ബസുകള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ബിവൈഡി എന്ന ചൈനീസ് കമ്പനി നിര്‍മ്മിക്കുന്ന ബസിന് ഇന്ധനം വേണ്ടെന്നു മാത്രമല്ല, മറ്റ് ഡീസല്‍ ബസുകളെക്കാള്‍ ശബ്ദവും കുറവാണ്. നിരത്തിലൂടെ നിശബ്ദമായി കുതിക്കുന്ന ഈ ബസ് ഭാഗ്യം കൊണ്ടുവരുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. മുമ്പ് സ്‌കാനിയ വാടകയ്ക്ക് എടുത്ത് നടത്തിയ സര്‍വീസ് കെഎസ്ആര്‍ടിസിയ്ക്ക് കനത്ത…
Read More