കൊട്ടാരക്കര: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്്ഡില്‍ ആരോഗ്യവിഭാഗം കണ്ടെത്തിയത് പഴകിയ മത്സ്യത്തിന്റെയും മാംസത്തിന്റെയും വന്‍ശേഖരം. ഒറ്റ ഹോട്ടലിന്റെ ഫ്രീസറില്‍ നിന്നു കണ്ടെടുത്തത് 12000 രൂപ വില വരുന്ന പഴകിയ കരിമീന്‍ ! അതും പൊരിച്ച് സൂക്ഷിച്ച നിലയില്‍. 14 ഹോട്ടലുകള്‍ ഉള്‍പ്പെടെ 26 സ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. വറുത്തു സൂക്ഷിച്ച പഴകിയ ഇറച്ചിയും പിടിച്ചെടുത്തു. വില്‍ക്കാതെ വരുന്ന ഗ്രില്‍ഡ് ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം പിന്നീട് ചൂടാക്കി വില്‍ക്കുന്നതായി കണ്ടെത്തി. പഴകിയ എണ്ണ വന്‍തോതില്‍ കണ്ടെത്തി. ബാര്‍ ഹോട്ടലില്‍ നിന്നും ഒരു മാസം വരെ പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു. സഹകരണമേഖലയിലെ വിദ്യാലയപരിസരത്ത് നിന്നും വ്യാപകമായ മാലിന്യം പിടിച്ചെടുത്തു. മാസങ്ങളായി കെട്ടിക്കിടന്ന ചോറുപൊതികള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മാലിന്യം നീക്കാന്‍ ഇവിടെ സംവിധാനമില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് പഴകിയ പച്ചക്കറി…
Read MoreTag: expired
ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ടൂത്ത്ബ്രഷുകളില് 1988ല്‍ നിര്‍മിച്ചവയും ! യുവാവിന്റെ ലൈവ് വീഡിയോ വൈറലാവുന്നു…
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ വ്യാപകമായി പഴകിയ സാധനങ്ങള്‍ എത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ 1988 മെയില്‍ നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചെന്ന് പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിലുള്ള ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍ എത്തിച്ചത്. രണ്ടര രൂപയാണ് വില. ബ്രഷിന്റെ കവറില്‍ ഇതുരണ്ടും വ്യക്തമായി കാണാം. ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യമ്പിലെത്തിയതായി യുവാവ് പറയുന്നു. എന്നാല്‍ മുപ്പതുവര്‍ഷം മുമ്പ് ബ്രഷിന് രണ്ടര രൂപയില്ലെന്ന ആരോപണവുമായി ചിലര്‍ വിഡിയോക്കെതിരെ രംഗത്തെത്തി. എന്നാല്‍ 1988 എന്നത് പ്രിന്റ് ചെയ്തപ്പോള്‍ വന്ന പിശക് മാത്രമാകാമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില ആശുപത്രികളിലും ഹോട്ടലിലുമെല്ലാം ഇത്തരം യൂസ് ആന്റ് ത്രോ ബ്രഷുകള്‍ ഉണ്ടെന്നും മറ്റു ചിലര്‍ പറയുന്നു.
Read More