ബംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് ഏഴു പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008ലെ ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. നസീറിന് ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സയ്യിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവര്‍…
Read MoreTag: explosion
മുര്‍ഷിദ് ഹുസൈന്‍ കൊച്ചിയിലെത്തിയത് കെട്ടിടം നിര്‍മാണ തൊഴിലാളിയായി ! പണിയ്ക്കു പോകാതെ പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സ്‌ഫോടന പദ്ധതി ആസൂത്രണം ചെയ്തു ; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരം…
കേരളത്തില്‍ പിടിയിലായ അല്‍ ഖ്വയ്ദ ഭീകരരെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഭീകരരുടെ തലവന്‍ കളമശ്ശേരി പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെന്ന് റിപ്പോര്‍ട്ട് രണ്ടരമാസം മുമ്പ് കളമശ്ശേരി പാതാളത്ത് എത്തിയ ഇയാളെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളിയെന്ന വ്യാജേനെ എത്തിയ ഇയാള്‍ പണിക്കോ വേലയ്ക്കോ പകല്‍ പോയിരുന്നില്ലെന്നുമാണ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. രണ്ടര മാസം മുമ്പ് ലോക്ക്ഡൗണ്‍ കാലത്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എത്തിയത്. ലോക്ഡൗണില്‍ ഗതിയില്ലാതെ വന്നപ്പോള്‍ ഇവിടെ അഭയം തേടുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഇയാള്‍ ഇതിന് മുമ്പ് എവിടെയായിരുന്നു എന്നോ എവിടെ നിന്നുമാണ് കേരളത്തില്‍ എത്തിയതെന്നോ കൃത്യമായ വിവരമില്ല. നിര്‍മ്മാണ തൊഴിലാളി എന്ന വ്യാജേനെയാണ് കഴിഞ്ഞിരുന്നതെങ്കിലും പകല്‍ സമയത്ത് ഇയാള്‍ ജോലിക്ക് പോയിരുന്നില്ലെന്നും കൂടുതല്‍ സമയവും മുറിക്കുള്ളില്‍ അടച്ചിരുന്ന് മൊബൈലിലും ലാപ്‌ടോപ്പിലും…
Read Moreഹിസ്ബുള്ള ലെബനനെ വിഴുങ്ങുന്നുവോ ? ബെയ്‌റൂട്ട് തുറമുഖവും വിമാനത്താവളവും ഭീകര സംഘടനയുടെ നിയന്ത്രണത്തില്‍ എന്നു വിവരം; സ്‌ഫോടനത്തിനു പിന്നില്‍ ഹിസ്ബുള്ളയെന്ന് ആരോപണം…
ബെയ്‌റൂട്ട് നഗരത്തെ നാമാവിശേഷമാക്കിയ സ്‌ഫോടനത്തില്‍ ഇതുവരെ 137 ആളുകളാണ് മരിച്ചത്. 5000ലേറെ ആളുകള്‍ക്ക് പരിക്കുണ്ട്. ഇതിനു കാരണക്കാര്‍ അഴിമതിക്കാരായ ഭരണകൂടവും തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുമാണെന്ന ആരോപണവുമായി ഇപ്പോള്‍ ഒരു പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. നഗരത്തിലെ തുറമുഖവും വിമാനത്താവളവും നിയന്ത്രിക്കുന്നത് ഹിസ്ബുള്ളയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തുറമുഖത്തിനടുത്തെ വെയര്‍ഹൗസില്‍ സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് ആയിരുന്നു എന്ന് സര്‍ക്കാരിന് അറിയില്ല എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നും 2005ല്‍ കൊല്ലപ്പെട്ട ലെബനീസ് മുന്‍ പ്രധാനമന്ത്രി റഫീഖിന്റെ മകന്‍ ബാഹാ ഹൈരി ആരോപിച്ചു. രണ്ട് ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് മാരകമായ ഒരു സ്‌ഫോടകവസ്തു ആറു വര്‍ഷക്കാലം എങ്ങനെ സൂക്ഷിച്ചുവെന്നത് ചോദ്യമാണെന്ന് 54കാരനായ ഹൈരി പറഞ്ഞു. ഹിസ്ബുള്ള അറിയാതെ ഒരു ചെറിയ വസ്തുപോലും നഗരത്തിലേക്ക് എത്തില്ലയെന്നും ഹൈരി പറയുന്നു. സ്‌ഫോടനത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. 120 മീറ്റര്‍…
Read More