അന്ധതയല്ല, തമാശയാണ് എന്നെ നയിക്കുന്നത്! ഇന്ത്യയിലെ ആദ്യ അന്ധ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നല്‍കുന്ന പാഠം; നിഥി ഗോയല്‍ എന്ന യുവതിയെക്കുറിച്ചറിയാം

ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ആ പാഠം മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു കൊടുക്കുന്നവരാണ് യഥാര്‍ത്ഥ ജീവിതവിജയികള്‍. ഇത്തരത്തിലുള്ള ഒരാളാണ് നിഥി ഗോയല്‍ എന്ന 31 കാരി. ഇന്ത്യയിലെ ആദ്യ അന്ധ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാണ് നിഥി. കാഴ്ചയില്ലാതെ ജനിച്ചുവീഴുന്നവര്‍ക്ക് ഒരു പക്ഷേ  ഇരുട്ടുമായി പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടാകില്ല. നിഥിയുടെ കാര്യത്തില്‍ മറ്റൊന്നായിരുന്നു സംഭവിച്ചത്. പതിനഞ്ചാം വയസില്‍ റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന രോഗം ബാധിച്ച് നിഥിയുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ എല്ലാവരേയും പോലെ തന്നെ നിഥിക്കും തന്റെ വിധിയെ ഓര്‍ത്ത് ദു:ഖമുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയതോടെ ജീവിതത്തിലുണ്ടായ തടസങ്ങളെ പൊരുതി തോല്‍പ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. ഒരു കൊമേഡിയന്‍ ആകണമെന്ന് ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്തയാളായാരുന്നു നിഥി. ജീവിതാനുഭവങ്ങളാണ് തമാശ പറയാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സുഹൃത്തുക്കള്‍ പ്രോത്സാഹനവും നല്‍കി. തന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് നിഥി സ്‌റ്റേജില്‍…

Read More