ആഫ്രിക്ക: എബോള,പ്ലേഗ് തുടങ്ങിയ രോഗങ്ങളേക്കാള്‍ മാരകമായ ബ്ലീഡിംഗ് ഐ ഫീവര്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ സുഡാനില്‍ മൂന്നു പേര്‍ ഈ രോഗം ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഈ രോഗം ബാധിച്ചാല്‍ കണ്ണില്‍ നിന്നു രക്തം വരുന്നതിനാലാണ് ബ്ലീഡിങ് ഐ ഫിവര്‍ എന്നു പറയുന്നത്. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു ഒന്‍പതുവയസ്സുകാരി കൂടി ഈ അജ്ഞാതരോഗം പിടിപ്പെട്ട് മരണപെട്ടതോടെയാണ് ഈ രോഗം ലോകശ്രദ്ധയാര്‍ജിച്ചത്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഇതിനോടകം നിരവധിപേരിലേക്ക് രോഗം പടര്‍ന്നു കഴിഞ്ഞു. 2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ഗര്‍ഭിണിയുള്‍പ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം ദക്ഷിണ സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ നിരീക്ഷണത്തിലാണ്. സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്റെ കീഴിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നു…
Read More