കണ്ണുകളിലെ നിറംമാറ്റം കോവിഡ് രോഗബാധയുടെ ലക്ഷണമാകാമെന്ന് ഗവേഷകര്‍. ചെങ്കണ്ണും കണ്ണുകള്‍ പിങ്ക് നിറമാകുന്നതും കൊറോണ ബാധയുടെ ലക്ഷണങ്ങളില്‍ ഒന്നാണെന്ന് കനേയിയന് ജേര്‍ണല്‍ ഓഫ് ഓഫ്താല്മോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ കാനഡയിലെ നേത്രരോഗാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ തുടക്കത്തില്‍ ശ്വാസകോശ അസ്വസ്ഥതകളേക്കാള്‍ ലക്ഷണങ്ങള്‍ പ്രകടനമാവുന്നത് കണ്ണിലായിരിക്കുകമെന്ന് കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു. ആകെയുള്ള കോവിഡ്-19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.
Read More