ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 14കാരിയെ തേടിയെത്തിയ യുവാവ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി 28 കാരനായ യെംഗു നവീന്‍ റെഡ്ഡി എന്ന യുവാവിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്. ഇയാള്‍ വീല്‍ അലൈന്മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറി. ദിവസേനയുള്ള ഫോണ്‍ ബന്ധം വഴി ഇരുവരും സൗഹൃദം സ്ഥാപിച്ചു. യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. കാണാതായ ദിവസം യുവാവ് പെണ്‍കുട്ടിയെ, വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് കല്ലുകൊണ്ട് മര്‍ദ്ദിച്ച് അബോധവസ്ഥയിലാക്കി ബലാത്സംഗം…
Read More