ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ കാണാനായി പാകിസ്ഥാനില്‍ അനധീകൃതമായി കടന്ന ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം മോചനം. ഹമീദ് നെഹാല്‍ അന്‍സാരി എന്നയാളാണ് ജയില്‍ മോചിതനാവുന്നത്. ഇയാളുടെ മോചനവുമായി ബന്ധപ്പെട്ട് പാക്ക് സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അന്‍സാരിയുടെ മോചനവാര്‍ത്ത രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആശ്വാസമുണ്ടാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. തടവ്ശിക്ഷ പൂര്‍ണമായും അനുഭവിച്ച ശേഷമാണ് ഇയാള്‍ പുറത്തിറങ്ങുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ചയോടെ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അപൂര്‍വ്വമായാണ് ഇത്രവേഗത്തില്‍ ഇത്തരത്തിലുള്ള കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതോടെ പുറത്തിറക്കുന്നത്. അന്‍സാരിയുടെ പെട്ടന്നുള്ള റിലീസ് സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍തര്‍പൂര്‍ ഇടനാഴി തുറക്കുന്നതിന് ശേഷമുള്ള ഒരു കാല്‍വയ്പ്പായാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ മുടക്കമില്ലാതെ ശ്രമം നടത്തിവരികയായിരുന്നു. 96 വട്ടം അന്‍സാരിയെ കാണാനായി നടത്തിയ പരിശ്രമം പരാജയപ്പെടുകയും…
Read MoreTag: facebook love
ഫേസ്ബുക്കില്‍ മാത്രം കണ്ടു പരിചയിച്ച കാമുകനെ തേടി 17കാരി തിരുവനന്തപുരത്തു നിന്നും അടിമാലിയിലെത്തി, പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കാമുകന് ബോധക്ഷയം, ഇന്നലെ രാത്രി നടന്നത് രസകരമായ സംഭവങ്ങള്‍
ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാളെ തേടിയിറങ്ങിയ പെണ്‍കുട്ടി ഹൈറേഞ്ചിലെത്തി പുലിവാലുപിടിച്ചു. ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രത്തിലെ പെണ്‍കുട്ടിയല്ലെന്നുപറഞ്ഞ് കാമുകന്‍ കൈയൊഴിഞ്ഞതോടെ കുട്ടി ബന്ധുക്കളോടൊപ്പം നാട്ടിലേക്കു മടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ 17കാരിയാണ് കാമുകനെത്തേടിയുള്ള യാത്രയില്‍ പോലീസ്വലയിലായത്. മൂന്നാറിനപ്പുറം വട്ടവടയിലെ റിസോര്‍ട്ട് ജീവനക്കാരനായ കുറുപ്പുംപടി സ്വദേശിയും പെണ്‍കുട്ടിയും ഫേസ്ബുക്കിലൂടെയാണു പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലായതോടെ പെണ്‍കുട്ടി, തന്നെ വിവാഹം കഴിക്കണമെന്നും നേരില്‍ കാണണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കഴക്കൂട്ടത്തെത്താന്‍ യുവാവിനു കഴിഞ്ഞില്ല. ഇതോടെ, പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച യുവാവിനെത്തേടി വീട്ടില്‍നിന്നു പുറപ്പെട്ടു. ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ അലഞ്ഞ പെണ്‍കുട്ടി ഒടുവില്‍ യുവാവ് വട്ടവടയിലുണ്ടെന്നു മനസിലാക്കി. തുടര്‍ന്ന്, രാത്രി ഒമ്പതുമണിയോടെ അടിമാലി ടൗണില്‍ ബസിറങ്ങിയ പെണ്‍കുട്ടി പരിഭ്രാന്തയായി. നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കിയതോടെ പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു. പോലീസ് സംസാരിച്ചപ്പോഴാണ് ഫേസ്ബുക്ക് പ്രണയകഥ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഞായറാഴ്ച ബന്ധുക്കള്‍ പോലീസില്‍ പരാതി…
Read More