മറ്റ് മാട്രിമോണിയല്‍ സൈറ്റുകള്‍ പരാജയപ്പെടുന്നിടത്താണ് ഫേസ്ബുക്ക് മാട്രിമോണിയല്‍ വെന്നിക്കൊടി പാറിക്കുന്നത്. പരിധിയില്ലാത്ത സെലക്ഷനാണ് ഇതിന്റെ ഒരു പ്രത്യേകത. വിവാഹം നടക്കാന്‍ ബുദ്ധിമുട്ടിയ പലര്‍ക്കും ഫേസ്ബുക്ക് മാട്രിമോണിയലിലൂടെ ഇതിനകം പങ്കാളികളെ ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം വരനെത്തേടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിനി ജ്യോതിയ്ക്കും ലഭിച്ചു നല്ല ഒന്നാന്തരം ഒരു വരനെ. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു. ”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.”ഈ പോസ്റ്റിട്ട് രണ്ട് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ജ്യോതിയുടെ അടുത്ത പോസ്റ്റുമെത്തിയിരിക്കുന്നു. ഒപ്പം ഫോട്ടോയുമുണ്ട്. കൂടെ ഇങ്ങനെയൊരു കുറിപ്പും. ”ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാര്‍. തമിഴ്നാട് സ്പെഷല്‍ പൊലീസില്‍ ജോലി ചെയ്യുന്നു. തമിഴ്നാട് ബര്‍ഗൂര്‍ സ്വദേശിയാണ് രാജ്കുമാര്‍.” ഈ സന്തോഷവാര്‍ത്തയ്ക്ക്…
Read More