ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ഫേസബുക്കില്‍ നിന്നു പുറത്താക്കാന്‍ നീക്കമോ ? സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സക്കര്‍ബര്‍ഗിനെ പുറത്താക്കുന്നതിനുള്ള ആസൂത്രിതനീക്കം ആരംഭിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍. സമരം നടത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ അല്ല, മറിച്ച് ഫേസ്ബുക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ സക്കര്‍ബര്‍ഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വന്‍പ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം. ഇതിനോടകം ഓഹരിയുമകളായവരുടെ നേതൃത്വത്തില്‍ സക്കര്‍ബര്‍ഗിനെതിരെയുള്ള പ്രമേയം അടുത്ത യോഗത്തില്‍ കൊണ്ടുവരാനും നീക്കമുണ്ട്. മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ചെയര്മാന് സ്ഥാനത്തു നിന്നു നീക്കി ജനസമ്മതിയുള്ള മറ്റാരെയെങ്കിലും അവിടെ പ്രതിഷ്ഠിക്കാനുള്ള നിര്‍ദേശവുമായാണ് യോഗം ചേരുന്നത്. മെയ് 30 നാണ് വാര്‍ഷിക യോഗം നടക്കുന്നത്. വാര്‍ഷികയോഗത്തിനു ചര്‍ച്ച ചെയ്യാനുള്ള എട്ടു നിര്‍ദേശങ്ങളിലൊന്നാണ് സക്കര്‍ബെര്‍ഗിനെ നീക്കം ചെയ്യുക എന്നത്. യോഗത്തില്‍ ആ…
Read MoreTag: facebook
ഫേസ്ബുക്കിനെ പ്രേമസുരഭിലമാക്കാന് പുതിയ ഫീച്ചര്‍ വരുന്നു ! ഇനി കമിതാക്കള്‍ ഫേസ്ബുക്കില്‍ പൂന്തുവിളയാടും; സുക്കറണ്ണന്റെ പുതിയ കണ്ടുപിടിത്തം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം…
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇടയ്ക്കിടയ്ക്ക് ആളുകളെ ഞെട്ടിക്കുന്നത് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ഹോബിയാണ്. സോഷ്യല്‍മീഡിയ രംഗത്ത് നിലനിര്‍ത്തിയിരുന്ന കുത്തക മറ്റ് ചില ആപ്പുകളുടെ വരവോടെ നഷ്ടമായ സാഹചര്യത്തില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുമായി സുക്കറണ്ണന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എപ്പോഴും ആളുകള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള ഡേറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ എഫ്8 കോണ്ഫ്രന്സില് ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തി. എന്നാല്‍ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി സുക്കറണ്ണനും ഫേസ്ബുക്കും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ ഡെസ്ക്ടോപ്പ് പതിപ്പ് വലിയ തോതില്‍ മാറ്റും എന്നാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ അതില്‍ വലിയൊരു ഫീച്ചറായി സീക്രട്ട് ക്രഷസ് എത്തുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള…
Read Moreഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും തട്ടിത്തെറിപ്പിക്കാനൊരുങ്ങിയ പോലീസിന് വന്‍ തിരിച്ചടി; ജിഎന്‍പിസി നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്; ഗ്ലാസുകളിലെ നുര അത്ര പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല…
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍സിപി) തട്ടിത്തെറിപ്പിക്കാനൊരുങ്ങിയ പോലീസിന് വന്‍ തിരിച്ചടിയുമായി ഫേസ്ബുക്ക്. ഗ്രൂപ്പ് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് കത്തു നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. അതേസമയം, കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റു ചെയ്യാനാണു പൊലീസിന്റെ തീരുമാനം. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണു ഫേസ്ബുക്ക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന്…
Read Moreഫേസ്ബുക്കിന് കനത്ത തിരിച്ചടി തുടരുന്നു, സഹകരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഫേസ്ബുക്കുമായി സഹകരണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഒ.പി. റാവത്താണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ അടുത്ത യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്കുമായി ചേര്‍ന്നു പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു. പദ്ധതി തുടരണോയെന്ന കാര്യത്തിലാണ് പുനരാലോചന . ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മനഃശാസ്ത്രപരമായി വിലയിരുത്തി അവരെ സ്വാധീനിക്കാന്‍ അജന്‍ഡ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. വരുന്ന കമ്മീഷന് യോഗത്തില്‍ ഈ പ്രശ്നത്തെ നാനാതലങ്ങളില്‍ നിന്നു പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യമാണ്. ഇതില്‍ കമ്മീഷന് നിലപാട് സ്വീകരിക്കുമെന്ന് റാവത്ത് പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പ്രൊഫൈലുകള്‍ നിര്‍മിക്കുന്നതും അവരുടെ വിവരങ്ങള്‍…
Read Moreപരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; പിന്നെ രാത്രി മുഴുവന്‍ ചാറ്റിംഗ് ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്കി പീഡനവും; തിരുവനന്തപുരംകാരിയെ പീഡിപ്പിച്ച കാസര്ഗോട്ടുകാരന് പിടിയിലാകുന്നതിങ്ങനെ
പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; പിന്നെ രാത്രി മുഴുവന്‍ ചാറ്റിംഗ് ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്കി പീഡനവും; തിരുവനന്തപുരംകാരിയെ പീഡിപ്പിച്ച കാസര്ഗോട്ടുകാരന് പിടിയിലാകുന്നതിങ്ങനെ തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ കാസര്ഗോഡുകാരന് അറസ്റ്റില്‍. തൃക്കരിപ്പൂര്‍ ഒറ്റതയ്യില്‍ മസ്രൂര്‍(23) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയാണ് യുവതി. തമ്പാനൂര്‍ സിഐ ഡി. കെ പൃഥിരാജിന്റെ നേതൃത്വത്തില്‍ എസ്ഐ കെ.എല്‍ സമ്പത്ത്, എഎസ്ഐ സുരേഷ്കുമാര്‍, സിപിഒമാരായ അശോകന് മെഹന്തി, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More‘ എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, വയസ് കുറേയായി’; വിവാഹം നടക്കാത്തതിനാല്‍ ഫേസ്ബുക്കില്‍ പരസ്യം ചെയ്ത യുവാവിനെ ഞെട്ടിച്ച് വിവാഹാലോചനകളുടെ പ്രവാഹം
മഞ്ചേരി: ജാതകം വില്ലനാവുമ്പോള്‍ കല്യാണം നടക്കാതെ വരുന്ന യുവാക്കളുടെ എണ്ണം അത്ര കുറവല്ല. അങ്ങനെ ജാതകച്ചേര്‍ച്ച നോക്കി പ്രായം കടന്നു പോവുന്നതു മിച്ചം. ഇത്തരത്തില്‍ ആറ് വര്‍ഷത്തോളമായി വിവാഹാലോചനകളുമായി നടന്നെങ്കിലും ഒന്നു പോലും നടക്കാതെ ആയപ്പോള്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് ”എനിക്ക് 34 വയസ്സായി, എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിലുള്ളവര്‍ അറിയിക്കുമല്ലൊ” എന്നൊരു കുറിപ്പ് രഞ്ജീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പെണ്ണന്വേഷിച്ച് മടുത്ത് ഒന്നും ശരിയാകാതായപ്പോഴാണ് അറ്റകൈക്ക് രഞ്ജീഷ് ഇങ്ങനൊരു കുറിപ്പ് പരസ്യം പോലെ ഫേസ്ബുക്ക് വാളില്‍ കൊടുത്തത്. സുഹൃത്തുക്കളില്‍ ചിലര്‍ പരിഗണിച്ചേക്കും എന്നു കരുതി വലിയ പ്രതീക്ഷ കൊടുക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈയൊരു കുറിപ്പ് പക്ഷേ രഞ്ജീഷിനെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഷെയറും ലൈക്കുകളുമായി സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ തന്റെ 27ആം വയസ് മുതല്‍ ആലോചന തുടങ്ങിയപ്പോള്‍…
Read Moreപെണ്ണ് എട്ടുമാസം ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് മരിച്ചു; രണ്ടാമതൊരു വിവാഹം കഴിച്ചതിന്റെ രണ്ടാം മാസം പ്രസവിക്കുകയും ചെയ്തു; കുട്ടിയുടെ പിതൃത്വം രണ്ടാം ഭര്‍ത്താവ് ഏറ്റെടുത്തു; വൈക്കം എംഎല്‍എ സി. കെ ആശ പുലിവാലു പിടിച്ചതിങ്ങനെ…
തിരുവനന്തപുരം: വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളേല് ഇട്ട് അവസ്ഥയാണ് വൈക്കം എംഎല്‍എ സി. കെ ആശയുടേത്. കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് കണ്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വൈക്കം എംഎല്‍എ സികെ ആശ പുലിവാലു പിടിച്ചത്. പ്രശ്നം സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദമായതോടെ, തനിക്ക് അബദ്ധം പറ്റിയതാണെന്നും തന്നോടു ക്ഷമിക്കണമെന്നും പറഞ്ഞ് എംഎല്‍എ രംഗത്തെത്തുകയും പോസ്റ്റ്് പിന്‍വലിക്കുകയും ചെയ്തു. ഒരാള്‍…. ഒരു വിവാഹം കഴിച്ചു ……അയാളുടെ ഭാര്യ 8 മാസം ഗര്‍ഭിണിയായ്….. ഭാര്യ 8 മാസം ഗര്‍ഭിണിയായപ്പോള്‍ ആ ഭര്‍ത്താവ് മരിച്ചു….. ഭര്‍ത്താവ് മരിച്ച ഉടനെ തന്നെ ‘…. ഭാര്യ….. വേറൊരാളെ കല്യാണം കഴിച്ചു ….. രണ്ടാം… വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളില്‍)….. രണ്ടാം ഭര്‍ത്താവ് …..കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു…. അയല്‍വാസികള്‍ക്ക് …..…
Read Moreപീഡിപ്പിക്കണമെന്ന മോഹവുമായി ‘അഡ്മിന്’ ചെന്നെത്തിയത് അങ്ങ് ജമ്മു കാഷ്മീരില്‍…ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആലപ്പുഴക്കാരന് ‘അഡ്മിന്’ അറസ്റ്റില്‍
ആലപ്പുഴ:ഫേസ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളുടെയെല്ലാം പരമാധികാരികളാണ് അഡ്മിന്മാര്. എന്നാല്‍ ഇപ്പോള്‍ അഡ്മിന്മാര്ക്ക് അത്ര നല്ലകാലമല്ല. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ അന്യസംസ്ഥാനത്ത് എത്തിച്ചു പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷാജി തോമസാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്കി ഇയാള്‍ സ്ത്രീയെ ജമ്മു കാഷ്മീരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടു പോയതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എന്തായാലും അഡ്മിന്റെ പീഡനക്കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
Read Moreആര്‍ക്കും കുറ്റം ചെയ്യാന്‍ സാധിക്കുന്ന സമയം! കാരണം ഈ ചിത്രത്തിലുണ്ട്; സോഷ്യല്‍മീഡിയയില്‍ താരമായ വീരേന്ദര്‍ സേവാംഗ് സച്ചിന് നേര്‍ന്ന പിറന്നാള്‍ ആശംസ വന്‍ഹിറ്റ്
കളിമികവുകൊണ്ടു മാത്രം ശ്രദ്ധേയനായ വ്യക്തിയല്ല വിരേന്ദര്‍ സേവാംഗ്. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നകന്ന് കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹമിപ്പോള്‍ കൈവച്ചിരിക്കുന്നത്. പല അവസരങ്ങളില്‍ ആരാധകരുടെ സ്വന്തം വീരു അത് തെളിയിച്ചിട്ടുമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ 44-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും വീരു തന്റെ സ്വതസിദ്ധ ശൈലി വിട്ടുകളിച്ചില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള താരത്തിന്റെ ട്വീറ്റ് ഇപ്പോള്‍ നവമാധ്യമ യൂസര്‍മാരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഫ്ളൈറ്റ് യാത്രക്കിടെ ഉറങ്ങുന്ന സച്ചിന് സമീപം ഇരിക്കുന്ന തന്റെ ചിത്രം ഉള്‍പ്പെടെയാണ് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റ്. ട്വീറ്റിലെ വരികള്‍ ഇങ്ങനെ- ഒരാള്‍ കുറ്റകൃത്യം ചെയ്തേക്കാവുന്ന അപൂര്‍വ്വ സന്ദര്‍ഭം, കാരണം ദൈവം ഉറങ്ങുന്നു. ഇന്ത്യയിലെ സമയ ചക്രത്തെ പിടിച്ചുനിര്‍ത്താന്‍ കെല്‍പ്പുള്ള മനുഷ്യന് പിറന്നാള്‍ ആശംസ നേരുന്നു. വീരുവിന്റെ ട്വീറ്റ് മറ്റൊരു മാസ്റ്റര്‍സ്ട്രോക്ക് ആണെന്നാണ് ട്വിറ്ററിലെ ആരാധകരുടെ അഭിപ്രായം. താങ്കളുടെ ആശംസകള്‍ക്കായി…
Read Moreന്യൂജനറേഷന് പ്രണയം! ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; ബലാല്‍സംഗത്തിന് ജയിലിലായപ്പോള്‍ കല്യാണം കഴിച്ചു; വീണ്ടും ജയിലിലേക്ക്; ട്വിസ്റ്റുകള്‍ നിറഞ്ഞ അപൂര്‍വ പ്രണയകഥ ഇങ്ങനെ
ധന്‍ബാദ്: ന്യൂജനറേഷന് പ്രണയങ്ങളുടെ പ്രധാന ഇടനിലക്കാരനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പൂവിടുന്ന ഒട്ടുമിക്ക പ്രണയങ്ങളും അത്ര ശുഭകരമായല്ല അവസാനിക്കുന്നത് എന്നുമാത്രം. ഈ പ്രണയവും മൊട്ടിട്ടത് ഫേസ്ബുക്കിലായിരുന്നു. തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവിനെതിരേ പെണ്‍കുട്ടി ബലാത്സംഗത്തിനു കേസു കൊടുത്തതോടെയാണ് ഈ കഥയില്‍ ട്വിസ്റ്റുകള്‍ തുടങ്ങുന്നത്. ജയിലിലായ യുവാവ് നേരത്തെ പ്രണയം അഭിനയിച്ച് യുവതിയില്‍ നിന്ന് വിലപ്പെട്ടതെല്ലാം കവരുകയായിരുന്നു. എന്നാല്‍ ജയില്‍ വാസം യുവാവിനെ യഥാര്‍ഥ പ്രണയം എന്താണെന്നു പഠിപ്പിച്ചു .ഒടുവില്‍ യഥാര്‍ഥപ്രണയം തിരിച്ചറിഞ്ഞതോടെ ഒടുവില്‍ ഇരുവരും കോടതിയില്‍ വച്ച് വിവാഹിതരായി. എന്നാല്‍ വിവാഹം കഴിഞ്ഞയുടന്‍ ജയിലിലേക്ക് പോകാനായിരുന്നു യുവാവിന്റെ വിധി. പെണ്‍കുട്ടി സ്വന്തം ഭവനത്തിലേക്കും മടങ്ങി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്ലൈമാക്സോട് കൂടി ഒരു പ്രണയകഥയ്ക്ക് പരിസമാപ്തിയുണ്ടായത്. കഥ തുടങ്ങുന്നത് ഇങ്ങനെ ബീഹാറില്‍ എന്‍ജിനീയറായ 28കാരന് റിതേഷ് കുമാര്‍ 23 കാരി സുദീപ്തി കുമാരിയെ 2012ല്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം…
Read More