ഓരോരുത്തര്‍ക്കും മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അവരവരുടെ ഇഷ്ടാനുസരണം ആളുകളെ അറിയിക്കാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്. കൂടാതെ വാക്കുകള്‍ ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിന്തകളിലൂടെ ആശ്യവിനിമയം സാധ്യമാക്കുന്ന ടെലിപ്പതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. മനുഷ്യരുടെ മുഖം വായിക്കുന്ന ഒരു സമ്പര്‍ക്ക മുഖം സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സുക്കന്‍ബര്‍ഗ് തന്നെയാണ്. എഞ്ചിനീയര്‍മാരുടെ ഒരു സംഘം മനുഷ്യന്റെ തലച്ചോറും കംപ്യൂട്ടറും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ സമ്പര്‍ക്കമുഖത്തിനായുള്ള പണിപ്പുരയിലാണ്. മനസ് മാത്രം ഉപയോഗിച്ചുകൊണ്ട് മസ്തിഷ്‌കങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു ദിവസത്തിനായാണ് തങ്ങളുടെ ശ്രമമെന്നും സുക്കന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഫേസ്്ബുക്കിന്റെ എഫ്8 കോണ്‍ഫറന്‍സിലായിരുന്നു ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ മനസ്സുകള്‍ മാത്രമുപയോഗിച്ച് ആശയവിനിമയം നടത്താന്‍ കഴിയുന്ന ഒരു സമ്പര്‍ക്കമുഖത്തിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍. ആന്ത്യന്തികമായ ആശയവിനിമയസാങ്കേതികവിദ്യ ടെലിപ്പതിയാണെന്ന് നേരത്തെ സുക്കന്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു. ജനുവരിയില്‍ ന്യൂറല്‍…
Read MoreTag: facebook
ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു പതിനേഴുകാരനെ തേടി 21കാരിയെത്തി, പാലായിലെ വീട്ടിലെത്തിയ പെണ്‍കുട്ടി മകന്റെ മുറിയില്‍ കയറി കതകടച്ചു, ബാല പീഡനത്തിനു പോലീസ് കേസ് പിന്നാലെ! സംഭവം ഇങ്ങനെ
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനേഴുകാരന്റെ വീട്ടിലെത്തിയ യുവതിയെ അമ്മയുടെ പരാതിയെത്തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയായ 21കാരിയാണ് പാലാ സ്വദേശിയായ പതിനേഴുകാരന്‍റെ വീടു തേടിയെത്തിയത്. എറണാകുളം കണ്ണേങ്കാട്ട് സ്വദേശിനിയാണു യുവതി. പതിനേഴുകാരന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്നു യുവതിക്കെതിരേ ബാലപീഡനത്തിനു കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ചയാണ് എറണാകുളത്തുനിന്നു യുവതി രാമപുരം സ്വദേശിയായ പതിനേഴുകാരന്റെ വീട്ടിലെത്തിയത്. ആണ്‍കുട്ടിയുടെ മുറിയില്‍ യുവതി കയറിയിരുന്നു. പുറത്തുവരാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസും നാട്ടുകാരും ചേര്‍ന്നു ബലം പ്രയോഗിച്ചു മുറി തുറന്ന് ഇവരെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവതിക്കെതിരേ ബാലസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ഹോമില്‍ അയയ്ക്കുമെന്നു പോലീസ് പറഞ്ഞു. ബാലനെ വശീകരിച്ച് ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയിലാണു കേസെടുത്തതെന്നു പോലീസ് പറഞ്ഞു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കി. രാമപുരം സിഐ എന്‍.ബാബുക്കുട്ടന്‍, എസ്‌ഐ കെ.കെ.ലാലു…
Read More