മ​റ​ഡോ​ണ​യു​ടെ അ​ന്ത്യ​യാ​ത്ര സം​ബ​ന്ധി​ച്ച വീ​ഡി​യോ വ്യാ​ജം !എന്നാല്‍ വീഡിയോയിലുള്ള സംഭവം നടന്നത് അര്‍ജന്റീനയില്‍ തന്നെ; ആ ജനക്കൂട്ടത്തിനു പിന്നിലെ കാരണം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ലെ ജ​ന​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. റോ​ഡ് മു​ഴു​വ​ൻ തി​ക്കിത്തി​ര​ക്കി നീ​ങ്ങു​ന്ന വ​ലി​യൊ​രു ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മൃ​ത​സം​സ്കാ​ര യാ​ത്ര​യു​ടേ​തെ​ന്ന പേ​രി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബ്യൂ​ണ​സ് അ​യ്റി​സി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്ര​ചാ​ര​ണം. മ​റ​ഡോ​ണ​യു​ടെ ജ​ന​പി​ന്തു​ണ​യെ വാ​ഴ്ത്തി​യും കോ​വി​ഡ് പ്രോട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു​മെ​ല്ലാം നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​ർ​ജ​ന്‍റീ​ന​യി​ൽ 2019ൽ ​ന​ട​ന്ന ഒ​രു പ​രി​പാ​ടി​യു​ടെ വീ​ഡി​യോ​യാ​ണ് വ്യാ​ജ​ക്കു​റി​പ്പോ​ടെ ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യാ ടു​ഡേ​യു​ടെ ഫാ​ക്ട് ചെ​ക്ക് വി​ഭാ​ഗം ക​ണ്ടെ​ത്തി. റി​വേ​ഴ്സ് ഇ​മേ​ജ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ അ​ർ​ജ​ന്‍റൈൻ പ്ര​സി​ഡ​ന്‍റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ലേ​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് വ്യ​ക്ത​മാ​യി. 2015 മു​ത​ൽ 2019വ​രെ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ച മൗ​റി​ഷ്യോ മ​ക്രി​യു​ടെ രാ​ഷ്ട്രീ​യ…

Read More