ലോകത്തെ ഏറ്റവും പ്രായമേറിയ വനിതയുടേതെന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടിക്ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ് ഒരു വീഡിയോ. വീഡിയോപ്രകാരം 399 വയസാണ് ഇവര്‍ക്ക് പറയുന്നത്. എന്നാല്‍ വൈറലായ വീഡിയോക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 399 പ്രായമുള്ള സ്ത്രീയല്ല വീഡിയോയിലുള്ളത്. ചില വീഡിയോകളില്‍ 169 വയസ്സുള്ള വയോധികന് എന്നു പറഞ്ഞും വീഡിയോ വൈറലായിരുന്നു. എന്നാല്‍ അതൊന്നുമല്ല സത്യം. വീഡിയോയിലുള്ളത് ഒരു ബുദ്ധ സന്യാസിയാണ്. ലുവാങ് ടാ എന്നു പേരുള്ള ഇദ്ദേഹത്തിന്റെ പ്രായം 109 വയസ്സാണ്. തായ്ലാന്റില് നിന്നുള്ള ലുവാങ് ടായുടെ വീഡിയോ പുറത്തുവിട്ടത് അദ്ദേഹത്തിന്റെ കൊച്ചുമകളാണ്. @auyary എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ മുത്തച്ഛന്റെ വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടത്. മില്യണില്‍പരം കാഴ്ചക്കാരെയാണ് ലുവാങ് ടായുടെ വീഡിയോക്ക് ലഭിച്ചത്. എന്നാല്‍ വൈകാതെ വീഡിയോ പലരും അടിസ്ഥാന രഹിതമായ വാദങ്ങളോടെ പ്രചരിപ്പിക്കുകയായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും…
Read MoreTag: facts
ഉപജീവനം നടത്തിയിരുന്നത് കണ്ണാടിക്കടകള്ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലി ചെയ്ത് ! വിജയ് പി നായരുടെ വീടു തിരക്കി ചെന്നവരോട് നാട്ടുകാര്‍ പറഞ്ഞത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ചര്‍ച്ചാവിഷയമായ വിജയ് പി നായരുടെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ചത് അസാധാരണ വിവരങ്ങള്‍. അമ്മയും സഹോദരനുമാണ് ഇയാളുടെ വീട്ടിലുള്ളത്. നാട്ടുകാരോടു യാതൊരു ബന്ധവും ഇയാള്‍ പുലര്‍ത്തിയിരുന്നില്ല. ഗാന്ധാരി അമ്മന്‍ കോവിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാന്‍ വീട്ടില്‍ എത്തുമായിരുന്നു. നാട്ടുകാരുമായി ഇടപെടാതെ അമ്മയെ കണ്ട ശേഷം വൈകുന്നേരത്തോടെ ബൈക്കില്‍ മടങ്ങി പോവുകയായിരുന്നു പതിവ്. കണ്ണാടി കടകള്‍ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലി ആണെന്നാണ് വിജയ് വീട്ടില്‍ പറഞ്ഞിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്. അവിവാഹിതനായ സഹോദരന് ജോലിക്ക് പോകുന്നില്ല. എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നത്. സഹോദരി നഗരത്തില്‍ എവിടെയോ താമസം ഉണ്ടെന്നാണ് വിജയ് പി നായരുടെ അമ്മ പോലീസിനോട് പറഞ്ഞത്. ഇവര്‍ വല്ലപ്പോഴും അമ്മയെ കാണാന്‍ എത്താറുണ്ടെങ്കിലും വീട്ടില്‍ താമസിക്കാറില്ല. വെള്ളയാണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനെ കുറിച്ചും കാര്യമായ…
Read Moreകോഴിയ്ക്കും കൊറോണയോ ? ‘ബംഗളുരുവിലെ കൊറോണ ബാധിച്ചു മരിച്ച കോഴി ‘ പ്രചാരണങ്ങള്‍ക്കു പിന്നിലെ വസ്തുത ഇങ്ങനെ…
കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുമ്പോള്‍ ചില വില്ലന്മാര് വ്യാജപ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്നാണ് ബംഗളുരുവിലെ കൊറോണ വൈറസ് ബാധിച്ച കോഴി. തൂവലുകള്‍ വടിച്ച് നീക്കിയ കോഴിയുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലുള്ള ചിത്രമാണ് കൊറോണ ബാധിച്ച കോഴിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സൗരവ് മൊണ്ടാല്‍ എന്നയാളാണ് കൊറോണ ബാധിച്ച കോഴിയെ ബെംഗലുരുവില്‍ കണ്ടെത്തിയെന്ന കുറിപ്പുമായി ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ പ്രചരിക്കുന്ന ചിത്രമാണിതെന്നാണ് ഇന്ത്യാ ടുഡേയുടെ കണ്ടെത്തല്‍. ഇന്ത്യ ടുഡേയുടം ആന്റി ഫേക്ക് ന്യൂസ് വാര് റൂമാണ് പ്രചരിക്കുന്ന ചിത്രത്തിനും കുറിപ്പിനും പരസ്പര ബന്ധമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഏത് ജീവിയാണെന്ന് ഇനിയും കൃത്യമാണെന്ന് കണ്ടെത്താനായിട്ടില്ല. അപ്പോഴാണ് കോഴിയെ പ്രതിയാക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ തെറ്റായ വിവരങ്ങളോടു…
Read More