ജോണ്സണ് വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ കോടതിക്കുമുന്നിലുള്ള മൊഴി കേസന്വേഷണത്തിൽ എൻഐഎയ്ക്കു നിർണായകമാകും. കേസിന്റെ തുടക്കം മുതല്‍ തീവ്രവാദ, ദേശവിരുദ്ധ ബന്ധമുണ്ടെന്ന നിലപാടുമായി മുന്നോട്ടു പോകുന്ന എന്‍ഐഎയ്ക്കു ലഭിച്ച അനുകൂലമായ നിലപാടാണ് സന്ദീപ് നായരുടെ മൊഴിയും യുഎഇയുടെ കേസിനുള്ള പിന്തുണയും. രണ്ടു ദിവസം കൊണ്ടാണ് സന്ദീപിന്റെ മൊഴി കോടതി ശേഖരിച്ചത്. ഗള്‍ഫിലെത്തുന്നവർക്ക് ആഡംബര കാർ ഒരുക്കുംകൊച്ചി: ദുബായില്‍ വളര്‍ന്നുവന്ന യുവ ബിസിനസുകാരനാണ് ഫൈസല്‍ ഫരീദ്. ഇദേഹത്തിന്റെ പിതാവ് വര്‍ഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റിയിലായിരുന്നു ജോലി. ഫൈസല്‍ വളര്‍ന്നതും ഇവിടെത്തന്നെ. അറബി ഭാഷ നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്കൂള്‍ വിദ്യാഭ്യാസം നാട്ടിലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം വീണ്ടും ദുബായിലേക്ക് പോയി. പിന്നീട് ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല. മകന് ബിസിനസില്‍ പച്ചപിടിച്ചതോടെ മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂര്‍വമായിരുന്നു.…
Read MoreTag: faizal fareed
സ്വർണക്കടത്ത് വഴിത്തിരിവിലേക്ക്; ഫൈസൽ ഫരീദിനെ എൻഐഎ ദുബായിയിൽ ചോദ്യംചെയ്തു; നിർണായക വിവരങ്ങൾ ലഭിച്ചു
തലശേരി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ പ്രധാനിയെന്നു കരുതുന്ന തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദിനെ എൻഐഎ സംഘം ദുബായിൽ ചോദ്യംചെയ്തു. ദുബായിയിലെത്തിയ എൻഐഎ സംഘം ദുബായ് പോലീസിന്റെ സഹകരണത്തോടെ രണ്ട് തവണ മണിക്കൂറുകളേക്കും ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. ഇയാളിൽനിന്നു കളളക്കടത്ത് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന പല കാര്യങ്ങളും ഇയാൾ തുറന്നു പറഞ്ഞെന്നാണ് സൂചന. എന്നാൽ, ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതു സംബന്ധിച്ചു സ്ഥിരീകരണം ലഭിച്ചെങ്കിലും ദുബായിയിലെ മലയാള മാധ്യമങ്ങളൊന്നും ഇതുവരെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ദുബായിയിൽനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. ഫൈസൽ ഫരീദിനെ ദുബായ് പോലീസിന്റെ പൂർണ സഹകരണത്തോടെയാണ് അന്വഷണ സംഘം ചോദ്യം ചെയ്തത്. ദുബായ് പോലീസിലെ മലയാളി സിഐഡികളിൽനിന്നും അന്വഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഫൈസൽ ഫരീദ്…
Read Moreഗൾഫിലെ മറ! ഇന്ത്യയിലേക്കു കടത്താതിരിക്കാൻ ഫൈസലിന്റെ അറ്റകൈ; അണിയറയിൽ കളിച്ചു വമ്പൻമാർ; വെട്ടിലായി എൻഐഎയും
തൃശൂർ: യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു കൊണ്ടുപോരാതിരിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്. യുഎഇ അടക്കം ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള തന്റെ വൻ സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തിയാണ് ഫൈസൽ വിദേശത്തു തുടരുന്നതെന്നാണു സൂചന. ഇന്ത്യയിലെത്തിയാൽ അറസ്റ്റ് ഉറപ്പായതിനാൽ തത്കാലം വരാതിരിക്കാനുള്ള മാർഗങ്ങളാണ് ഇയാൾ ആരായുന്നത്. ഇതിന് അവിടെ ചില കേസുകളിൽ പ്രതിയാകാനുള്ള നീക്കമാണ് നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫൈസലിനെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. ഫൈസൽ ദുബായിയിൽ കസ്റ്റഡിയിലായെന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതടക്കമുള്ള തുടർനടപടികളെക്കുറിച്ച് അവ്യക്തതയാണുണ്ടായത്. എൻഐഎ സംഘം യുഎഇയിലേക്കു പോകാനൊരുങ്ങുന്നതിനിടയിലാണ് ഫൈസൽ പുതിയ തന്ത്രവുമായി എൻഐഎയെപ്പോലും ഞെട്ടിച്ചത്. ഗൾഫിൽ ഏതെങ്കിലും കുറ്റകൃത്യത്തിലോ സാന്പത്തിക ക്രമക്കേടിലോ ഉൾപ്പെട്ടു കേസ് രജിസ്റ്റർ ചെയ്ത് അവിടെനിന്നു മറ്റൊരിടത്തേക്കും കൈമാറ്റപ്പെടാൻ കഴിയാത്ത വിധം നിൽക്കുന്നതാണ് സുരക്ഷിതമെന്ന നിയമോപദേശം മറയാക്കിയാണ് ഇയാളുടെ നീക്കം.…
Read Moreസ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമയിലുണ്ട് ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി സിയാദ് കോക്കര്‍…
സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ പലരും സംശയ നിഴലിയായിരിക്കുകയാണ്. ഇതിനിടയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കറിന്റെ തുറന്നു പറച്ചില് സിനിമപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നാണ് സിയാദ് കോക്കര്‍ ഒരു ചാനലിനോടു പറഞ്ഞത്. സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് മലയാളത്തില്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ടെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍. ഫൈസല്‍ ഫരീദ് സിനിമക്കാരുമായി ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. ഇത്തരത്തില്‍ നേര്‍വഴിയ്ക്കല്ലാതെ പലരീതിയിലും സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ പങ്കുപറ്റുന്ന നിരവധി ആളുകള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും സിയാദ് കോക്കര്‍…
Read Moreസ്വപ്ന സുരേഷിന് ‘ഡി കമ്പനി’യുമായി ബന്ധം ! ദാവൂദിന്റെ വലംകൈ നദീമിന് സ്വപ്നയുമായും സെറീനയുമായും അടുത്തബന്ധം; വെടിവെപ്പു കേസില്‍ രവി പൂജാരിയുടെ അനുയായിയെ സഹായിച്ചത് ഫൈസല്‍ ഫരീദ്…
നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്ന സുരേഷിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമെന്ന് സൂചന. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതും ദാവൂദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന് ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ…
Read Moreഫൈസല്‍ ഫരീദ് നയിക്കുന്നത് ‘മണ്ണാറത്തൊടി ജയകൃഷ്ണന്’ സ്റ്റൈല്‍ ജീവിതം ! നാട്ടില്‍ സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന ആള് ദുബായില്‍ എത്തിക്കഴിഞ്ഞാല്‍ ജീവിക്കുന്നത് രാജാവിനെപ്പോലെ…
നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരിലൊരാളെന്ന് എന്‍ഐഎ സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് നാട്ടിലും ദുബായിലും നയിക്കുന്നത് വ്യത്യസ്ഥമായ ജീവിതം. നാട്ടില്‍ മഹീന്ദ്ര ‘താര്’ ജീപ്പ് മാത്രമാണ് ഫൈസലിനുള്ളത്. ദുബായില്‍ ആഡംബര കാറുകളുടെ വര്‍ക്ക്ഷോപ്പ് നടത്തുന്ന ഒരാളുടെ ജീവിതമാണിതെന്നോര്ക്കണം. നാട്ടിലുള്ള താര് ജീപ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്തു. നാട്ടില്‍ സാധാരണ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഫൈസല്‍ സംസ്ഥാനം വിട്ടാല്‍ പിന്നെ യാത്ര ചെയ്യുന്നത് നികുതി വെട്ടിച്ച് നാട്ടിലേക്ക് കടത്തുന്ന ആഢംബര വാഹനങ്ങളിലാണ്. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് വാഹന മാഫിയ ഏജന്റുമാരുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദവുമുണ്ടായിരുന്നു. മൂന്നുപീടിക ബീച്ച് റോഡിലെ വീടും തൊടിയും കൂടുംബസ്വത്താണ്. പിതാവിന്റെ പേരിലുള്ള ഈ സ്ഥലം ഈട് വച്ചാണ് നാട്ടിലെ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് തെറ്റി പിഴപ്പലിശയടക്കം 45 ലക്ഷം കുടിശികയായതോടെ ബാങ്കില്‍നിന്ന് ജപ്തി ഭീഷണി തുടങ്ങി.…
Read Moreസ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് ദുബായില്‍ പോലീസിന്റെ പിടിയില്‍ ! ഫൈസലിനെ കുടുക്കിയത് ദുബായ് പോലീസിന്റെ അന്വേഷണം…
നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളും മൂന്നാം പ്രതിയുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബായ് പോലീസിന്റെ കസ്റ്റഡിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍െഎഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക്ക്ഷോപ്പ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. ഇയാളുടെ തൃശൂരിലെ വീട്ടില്‍ കഴിഞ്ഞ…
Read More