പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ആളിക്കത്തിക്കാന്‍ എരിതീയില്‍ എണ്ണ എന്ന പോലെ നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഇപ്പോള്‍ മറ്റൊരു വ്യാജപ്രചരണം ആളിപ്പടരുകയാണ്. ഇന്ത്യയില്‍ ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മതം ചേര്‍ക്കണമെന്നാണ് പുതിയ പ്രചരണം. എന്നാല്‍ ഈ പ്രചരണം പച്ചക്കള്ളമാണെന്നാണ് കേന്ദ്രം പറയുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി.യില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി.യില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കളും ഇതു ചെയ്യേണ്ടെന്ന് അദ്ദേഹം ‘ട്വീറ്റ്’ ചെയ്തു. ഇത്തരം അപവാദപ്രചാരണങ്ങളില്‍ വീണുപോകരുതെന്നും വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer)…
Read More