വ്യാജ ആന്റി ബയോട്ടിക്കുകള്‍ കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു. മുന്തിയ കമ്പനികളുടെ മരുന്നുകളുടെ വ്യാജന്‍ കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്നതാണ്. ഇത്തരം മരുന്നുകള്‍ വിപണിയിലേക്ക് ഇറക്കുന്ന ഗൂഡ സംഘങ്ങള്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ആരോപിച്ചു. കുടില്‍ വ്യവസായം പോലെ നിര്‍മിക്കപ്പെടുന്ന ഇത്തരം മരുന്നുകള്‍ തിരിച്ചറിയാന്‍ പ്രയാസമായതിനാല്‍ ഡിസ്ട്രിബൂഷന്‍ സെന്ററുകളിലേക്കു എത്തുകയും അവിടെ നിന്നു മരുന്ന് കടകളിലേക്ക് എത്തുകയും ചെയ്യുന്നു എന്നുള്ളതാണ് അറിവ്. ഈ മരുന്നുകള്‍ പലപ്പോഴും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനാലും ആന്റി ബിയോട്ടിക് പോലെ ജീവന്‍ രക്ഷിക്കുന്ന മരുന്നുകള്‍ ആയതിനാല്‍ തന്നെയും മരുന്നുകള്‍ നല്ല നിലവാരമുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മരുന്നുകളിലും വ്യാജനെ ഉണ്ടാക്കുന്ന ആ ക്രൂരമായ പ്രവര്‍ത്തിയെ ഉരുക്കു മുഷ്ടി കൊണ്ടു തന്നെ നേരിടണം. അത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. കാരണം നേരിടാന്‍ നമുക്ക് ഫലവത്തായ…
Read More