നാടു മുഴുവന്‍ മുങ്ങുമ്പോള്‍ ആ വെള്ളത്തില്‍ ചൂണ്ടയിട്ടു രസിക്കുകയാണ് ചിലര്‍. ദുരന്തം മുതലെടുക്കാനുള്ള ചില ഫേക്ക് ഐഡികളുടെ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനു തുല്യമാണെന്ന് പറയാതെ വയ്യ. ദുരിത ബാധിതരുമായി ആശയവിനിമയം നടത്തുന്ന എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാജ ഐഡിയില്‍ നിന്നും ഒരാള്‍ പരിഹാസ കമന്റ് ഇട്ടിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യമുള്ള നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് കളക്ടറുമായിട്ടുള്ള ഫേസ്ബുക്കിലൂടെയുള്ള ആശയവിനിമയം. ഇതിനിടെ കളക്ടറെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റ് നോബി അഗസ്റ്റിന്‍ എന്ന പേരുള്ള ഫേസ്ബുക്ക് പേജിലൂടെ പ്രത്യക്ഷപ്പെട്ടത്. നടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്‍കി. ഇതോടെ സ്ഥിതി…
Read MoreTag: fake id
വിവാഹവും മുടങ്ങി ജോലിയും നഷ്ടമായി; സോഷ്യല്‍ മീഡിയ വഴി യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ തന്നെ കുടുക്കിയതെന്ന് യുവാവ്;പോലീസ് ചമച്ച കഥയിങ്ങനെ…
പത്തനംതിട്ട: യുവതി കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ അയാള്‍ തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കൈമാറിയെന്നാരോപിച്ച് പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവാവ്. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ ആണ് പരാതിക്കാരന്‍. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. ഇതു കാരണം തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് ലിജോ പറയുന്നു. നാണക്കേടു കാരണം വീട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല, ഉറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി, സ്വകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ലിജോ ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം. കട്ടപ്പന സിഐ വി.എസ് അനില്‍കുമാറാണ് തന്റെ ജീവിതം തകര്‍ത്തത് എന്നാണ് ലിജോ പറയുന്നത്. കേസിന് ബലം കൂട്ടാന്‍ വേണ്ടി കൂട്ടുപ്രതിയാക്കി. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ തനിക്ക് ലഭിച്ചുവെന്നതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ചിട്ടില്ല. എന്നിട്ടും പ്രതിയാക്കി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അര്‍ധനഗ്‌ന ചിത്രമാണ് കുഴപ്പങ്ങള്‍ക്ക്…
Read More