കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ നിരവധി ജീവനുകളാണ് ദിവസേന നഷ്ടപ്പെടുന്നത്. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാജ മരണവാര്‍ത്തകളും നിറയുന്നുണ്ട്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന് പരേഷ് റാവല്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ് എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്ക്കെതിരെയും വ്യാജ മരണവാര്‍ത്ത…
Read MoreTag: fake news
തനിക്ക് പ്രായം കുറഞ്ഞു പോയി അല്ലെങ്കില്‍ ദിലീപ് കെട്ടിയേനെ…! ദിലീപിനെയും തന്നെയും ചേര്‍ത്ത് പുറത്തു വന്ന വാര്‍ത്തയ്ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് നടി മന്യ…
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മന്യ. ദിലീപ് ചിത്രം ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ എത്തിയത്. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തു കൊണ്ടുമായിരുന്നു നടി സിനിമയില്‍ തിളങ്ങിയത് അതേസമയം വാസു അണ്ണന് ട്രോളുകളിലൂടെ ആണ് അടുത്തിടെ മന്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കുഞ്ഞിക്കൂനന് എന്ന ചിത്രത്തില്‍ സായികുമാറും മന്യയും അഭിനയിച്ച കഥാപാത്രങ്ങളെ വച്ചായിരുന്നു ട്രോളുകള്‍ വന്നത്. വിവാഹശേഷം സിനിമ വിട്ട ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില് കമല എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത് റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ ഇന്നും മന്യയെ ഓര്‍ത്തിരിക്കുന്നത് ജോക്കറിലെ കഥാപാത്രത്തിലൂടെയാണ്. ജോക്കറിന് പിന്നാലെ പത്തിലധികം മലയാളസിനിമകളില്‍ നടി അഭിനയിച്ചിരുന്നു അതേസമയം താരവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്തയ്ക്ക് മന്യ നല്കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി…
Read Moreഡോ.ഐഷ എന്നൊരാള്‍ ജീവിച്ചിരുന്നിട്ടില്ല പിന്നല്ലേ മരിക്കാന്‍ ! ഡോ.ഐഷ എന്നൊരാള്‍ ഇല്ലേയില്ലെന്ന് നഴ്സിംഗ് അസോസിയേഷനുകള്‍…
കോവിഡിനോടു പൊരുതി മരിച്ച ഡോ.ഐഷയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും കുറിപ്പും വ്യാജമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. ഈ ചിത്രം കണ്ണീരോടെയാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു വ്യക്തിയില്ല എന്നതാണ് യാഥാര്‍ഥ്യം. 2017 ലുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്നും തെളിവ് സഹിതം ചിലര്‍ സമര്‍ഥിക്കുന്നു. ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ആശുപത്രി കിടക്കയിലെ ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് ഒരു ദന്താശുപത്രിയിലെ ചിത്രമാണെന്നുമാണു വ്യക്തമാകുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പങ്കുവച്ച കുറിപ്പ് ഇങ്ങനെ… Fake News … ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടത് ഡോക്ടര്‍ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയില്‍ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ആരോ ഒരാള്‍ ഐഷ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍…
Read Moreമഞ്ജുവിനെ ഡൈവോഴ്സ് ചെയ്യാനൊരുങ്ങി സുനിച്ചന് ! അപ്രതീക്ഷിത വാര്‍ത്തയില്‍ പകച്ച് മഞ്ജു; സുനിച്ചന്റെ തുറന്നു പറച്ചില് ഇങ്ങനെ…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസിലെ മത്സരാര്‍ഥികളിലൊരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവിനെതിരേ ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവില്‍ നിന്നും വിവാഹ മോചനം ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ഇതാ ആ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ഭര്‍ത്താവ് സുനിച്ചന്. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന് വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ട്. അതെ സമയം തന്നെ അതില്‍ സത്യം ഇല്ലെന്നും സുനിച്ചന് പറയുന്നു. സുനിച്ചന്റെ വാക്കുകള്‍ ഇങ്ങനെ… ”നമസ്കാരം ഞാന്‍ സുനിച്ചന് ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന്…
Read Moreവ്യവസായിയുടെ മകള്‍ കൊറോണ ബാധിതയെന്ന് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു ! പഴയന്നൂരില്‍ യുവതി അറസ്റ്റിലായതിങ്ങനെ…
വാട്സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ യുവതി അറസ്റ്റില്‍. വ്യവസായിയുടെ മകള്‍ക്ക് കൊറോണ ബാധയുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്.പഴയന്നൂരിലാണ് സംഭവം. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്. ഇതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ തീ പോലെ പടര്‍ന്നു. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തി. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു.
Read Moreഭാര്യയെ നഷ്ടപ്പെട്ട് ഹൃദയം തകര്‍ന്നിരിക്കുന്ന ഒരാളോട് ഇങ്ങനെയൊന്നും ചെയ്യരുത് ! യുഎഇയില്‍ മലയാളി യുവതി അപകടത്തില്‍ മരിച്ചതിനെച്ചൊല്ലി പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ സുഹൃത്ത് രംഗത്ത്…
യുഎഇയില്‍ മലയാളിയായ ദിവ്യ പ്രവീണ്‍ എന്ന യുവതി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വ്യാജവാര്ത്തകള്ക്കതിരേ തുറന്നടിച്ച് യുവാവ് രംഗത്ത്. അപകടത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത നല്കുന്ന കുറിപ്പിലൂടെ വ്യാജവാര്‍ത്തകളുടെ മുനയൊടിക്കുകയാണ് ഇദ്ദേഹം. സംഭവത്തെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണു രാജീവ് രംഗത്തെത്തിയത്. ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭര്‍ത്താവ് പ്രവീണും മകനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ദിവ്യ മരണമടയുകയായിരുന്നു. ഇതിനുശേഷമാണു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. പ്രവീണിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങളുമായിരുന്നു ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. രാജീവ് രാജശേഖറിന്റെ കുറിപ്പ് പ്രിയ സുഹൃത്തും സോദരിയുമായ Divya Sankaran ന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്… വളരെയേറെ അടുത്തറിയുന്ന കുടുംബം .. എത്ര സന്തോഷത്തില്‍ ആയിരുന്നു അവര്‍ ജീവിച്ചത്. ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാര്‍ത്തകള്‍…
Read Moreദുരിതാശ്വാസ ക്യാമ്പില്‍ അതിസാരമെന്ന് വ്യാജപ്രചരണം നടത്തിയ ഗായിക രഞ്ജിനിയ്ക്കെതിരേ പോലീസില്‍ പരാതി ! ഗായിക ഖേദം പ്രകടിപ്പിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബോയ്സ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്കി. രഞ്ജിനിക്കെതിരെ പരാതികിട്ടിയതായി തൃപ്പൂണിത്തുറ എസ്ഐ ബിജു അറിയിച്ചു. തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ്ബുക്ക് ലൈവ് ചെയ്തതെന്ന് രഞ്ജിനി അറിയിച്ചിട്ടുണ്ട്. ഇത്തരത്തല്‍ തെറ്റായ വാര്‍ത്ത നല്‍കേണ്ടി വന്നതില്‍ ഗായിക ഖേദം പ്രകടിപ്പിച്ചെന്നും പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എസ് ഐ ബിജു പറഞ്ഞു. തൃപ്പൂണിത്തുറ ബോയ്സ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷം രഞ്ജിനി നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ…
Read More