പോക്സോ നിയമം ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് വ്യാജ പോക്സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാജ പോക്സോ കേസുകള്‍ക്കെതിരേ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്കിയ നിര്‍ദേശവും ഫലം കണ്ടിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 2015 മുതല്‍ 2019വരെ യുള്ള അഞ്ചു വര്‍ഷം 6939 പോക്സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേവലം 312 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കേന്ദ്ര വനിത ശിശു വികസന…
Read More