നടന് ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം അതുപയോഗിച്ച് പെണ്‍കുട്ടിയെ വളയ്ക്കാന്‍ നോക്കിയ യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി അബ്ദുള്‍ മനാഫിനെയാണ് അറസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ചാറ്റ് ചെയ്തത്. പിന്നീട് ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങുകയും നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തു. പുതിയ സിനിമകളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങളാണ് ഇയാള്‍ ആദ്യമാദ്യം നല്‍കിയിരുന്നത്. അതുകൊണ്ട് സംശയം തോന്നിയതുമില്ല. എന്നാല്‍ പിന്നീട് അയയ്ക്കുന്ന സന്ദേശങ്ങളുടെ ഭാഷ അശ്ലീലതയിലേക്കു കടന്നതോടെ പെണ്‍കുട്ടിയ്ക്കു സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് വഴി ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചു. അപ്പോഴാണ് ചാറ്റ് ചെയ്തത് വ്യാജനുമായാണെന്ന് മനസിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന് പരാതിയും നല്കി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മനാഫ് പിടിയിലായത്. സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണെന്ന്…
Read More