വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കൊട്ടാരക്കര വാളകം സ്വദേശി പാപ്പച്ചന് ബേബിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇയാള്‍ നല്കിയ ബാള്‍സ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ഡോക്ടറേറ്റും ഡിഗ്രികളും വാങ്ങി ജോലി നേടിയവരെല്ലാം കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്. പാപ്പച്ചന് വ്യാജബിരുദം നല്‍കിയവരുടെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് തേടിത്തുടങ്ങി. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഡോക്ടര്‍മാര്‍ വരെയുണ്ടെന്നാണ് സൂചന. വിദേശത്ത് തട്ടിപ്പിനിരയായവരുടെ വിവരശേഖരണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിചാരണവേളയില്‍ ആവശ്യമെങ്കില്‍ ഇവരെ ഇന്ത്യയില്‍ വരുത്തും. തട്ടിപ്പില്‍ പാപ്പച്ചന് ബേബിയുടെ സഹായിയെന്നു കരുതുന്ന നൈജീരിയക്കാരനെയും കേസില്‍ പ്രതിയാക്കും. ഇയാളുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ കമ്മിഷനാണ് ഇങ്ങനെ കൈമാറിയിരുന്നത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യന്‍ മേധാവി എന്ന പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന പാപ്പച്ചന് ബേബിക്ക് ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവര്‍ വഴിയാണ് തട്ടിപ്പിന് ആളിനെ കണ്ടെത്തിയിരുന്നത്.…
Read More