നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തെളിയിക്കാന്‍ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ ഏതാനും തെളിവുകള്‍ സഹിതം അദ്ദേഹം പുറത്തുവിട്ടു. വോട്ടര്‍ പട്ടികയില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേരു ചേര്‍ത്തതായും ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ പല വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതായും ചെന്നിത്തല ആരോപിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഞ്ച് വോട്ടര്‍ കാര്‍ഡുകളും വിതരണം ചെയ്തതായി കാണുന്നു. ഇതേ രീതിയില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള…
Read MoreTag: fake vote
ചെന്നൈയില്‍ നിന്ന് ഓടിയെത്തിയത് വോട്ടു ചെയ്യാനായി ! പക്ഷെ അന്ന് എന്റെ വോട്ട് മറ്റാരോ ചെയ്തിരുന്നു; തന്റെ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്…
കള്ളവോട്ട് വിവാദം സംസ്ഥാനത്ത് കത്തിപടരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് ഉണ്ടായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ശ്രീനിവാസന്. മുപ്പതു കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ തനിക്കു മുമ്പ് ആ വോട്ട് ചെയ്തെന്നാണ് താരം പറഞ്ഞത്. ‘മുപ്പതു വര്‍ഷം മുമ്പ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാനായി ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി. പക്ഷേ ഞാന്‍ വോട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ മറ്റാരോ ആ വോട്ട് രേഖപ്പെടുത്തി. സ്വാധീനമുള്ള മേഖലകളില്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരത്തിലൊക്കെ ചെയ്യാറുണ്ട്’ ശ്രീനിവാസന് പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റിന് ജയസാധ്യത ഉണ്ടെന്നു പറഞ്ഞ താരം തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും പറഞ്ഞു. ശ്രീനിവാസന് അഭിനയിക്കുന്ന കുട്ടിമാമ എന്ന ചിത്രത്തിന്റെ പ്രമോഷന് വേളയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
Read Moreകള്ളവോട്ടു ചെയ്തവര്‍ വിയര്‍ക്കും ! പിലാത്തറയിലെ കള്ളവോട്ടില്‍ മൂന്ന് സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു; സമാന ആരോപണത്തില്‍ കുടുങ്ങിയ എല്ലാവര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉറച്ച് പോലീസ്…
കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സെലീന,സുമയ്യ,പത്മിനി എന്നീ മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സമാന ആരോപണത്തില്‍ കുടുങ്ങിയ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മേല്‍പ്പറഞ്ഞ മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ചെയതത് ഓപ്പണ്‍ വോട്ടാണെന്ന നിലപാടിലായിരുന്നു ഇവര്‍ മൂവരും. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തും. ഇവരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സെലീനയെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാനുള്ള നടപടിയും ഉടന്‍ ഉണ്ടാവും. പ്രാഥമീകമായ കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മാണ സംസ്ഥാന…
Read More