അഭിയത്തിനൊപ്പം തുറന്നുപറച്ചിലിലൂടെയും വാര്‍ത്തകള്‍ സൃഷ്ടിക്കാറുള്ള താരമാണ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. നേരത്തെ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള ഉര്‍വശിയുടെ വാക്ക് പോര് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമാനിരൂപകന് ഉമൈര്‍ സന്ധുവിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഉര്‍വശി. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചു എന്ന് ഉമൈര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഉര്‍വശി രംഗത്തെത്തിയിരിക്കുന്നത്. ഏജന്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു സംഭവമെന്നും അഖില്‍ അക്കിനേനി പക്വതയില്ലാത്ത നടനാണെന്നും ഉമൈര്‍ പറഞ്ഞിരുന്നു. ഉമൈറിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു ഉര്‍വശിയുടെ പ്രതികരണം. ഇത് ഫേക്കാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഉമൈര്‍ തന്നെയും കുടുംബത്തെയും വിഷമത്തിലാക്കിയെന്നും ഉര്‍വശി പറയുന്നു. അതിനാല്‍ ഉമൈറിനെതിരെ നിയമ നടപടി ആരംഭിച്ചു. മാനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നിങ്ങളെ പോലുള്ളവരോട് അതൃപ്തിയുണ്ടെന്നും നിങ്ങളാണ്…
Read MoreTag: fakenews
കോവിഡിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു ! കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കൂടുന്നു…
സംസ്ഥാനത്ത് കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് കുടുങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ പ്രവചരിപ്പിച്ചതിന് നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നേരത്തെ കോഴിക്കോട് കാക്കൂരില്‍ യുവാവിനെതിരേ കേസെടുത്തിരുന്നു.
Read More