തെറ്റായ രോഗ നിര്‍ണയത്തിന്റെ പേരില്‍ ജീവിതം നരകിച്ച അനേകം ജന്മങ്ങള് നമ്മുടെ ഇടയിലുണ്ട്. സാറ ബെയ്ലി എന്ന യുവതിയ്ക്കും പറയാനുള്ളത് അത്തരമൊരു അനുഭവമാണ്. 25-ാം വയസ്സിലാണ് സാറ കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സാറ സത്യം തിരിച്ചറിയുന്നത്. സ്തനാര്‍ബുദമാണെന്ന രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് സാറയ്ക്ക് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നു. തുടര്‍ച്ചയായി കീമോതെറാപ്പി ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസല്‍ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു. 2016ലാണ് ഡോക്ടര്‍മാര്‍ തനിക്ക് ബ്രസ്റ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. 2017 ല്‍ റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സാറയുടെ രോഗനിര്‍ണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. തെറ്റായ രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നുവെന്നും സാറ പറഞ്ഞു. ഏഴു വയസ്സുകാരന് റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ്…
Read MoreTag: false diagnosis
ഈമയൗ താരത്തിന്റെ മരണത്തിന് കാരണം തെറ്റായ രോഗനിര്‍ണയമോ ? മരിക്കുന്നതിന് മുമ്പ് ഏഴു മാസത്തിനുള്ളില്‍ വിധേയനായത് ആറ് കീമോ തെറാപ്പികള്‍ക്ക്…
കൊച്ചി: അര്‍ബുദം ഇല്ലാത്ത രോഗിയ്ക്ക് കീമോ തെറാപ്പി നല്കിയ സംഭവത്തില്‍ വിവാദം കത്തിപ്പടരുന്നതിനിടെ സമാനമായ പരാതികള്‍ വീണ്ടും പുറത്തു വരികയാണ്. സിനിമാതാരത്തിന്റെ മരണത്തില്‍ തെറ്റായ രോഗനിര്‍ണയം നടത്തിയെന്ന് പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഈ മ യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സി.ജെ. കുഞ്ഞൂഞ്ഞിന്റെ മരണത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തെറ്റായ രോഗ നിര്‍ണയത്തെ തുടര്‍ന്ന് കീമോ തെറാപ്പി ചെയ്തതാണെന്ന സംശയമാണ് ഇപ്പോള്‍ ബന്ധുക്കള്‍ക്ക് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിന് കാന്സറില്ലായിരുന്നുവെന്നും സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നുമാണ് ഭാര്യ മേഴ്സിയുടെ പരാതി. കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയവെ ആയിരുന്നു കുഞ്ഞുകുഞ്ഞിന്റെ മരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് കുഞ്ഞുകുഞ്ഞ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളത്തെ മറ്റൊരു സ്വകാര്യ…
Read More