പല പ്രശ്‌നങ്ങള്‍ കൊണ്ട് കുടുംബബന്ധങ്ങള്‍ ശിഥിലമാകാറുണ്ട്. മക്കള്‍ മൂലമോ മാതാപിതാക്കള്‍ മൂലമോ പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ മൂലമോ ഒക്കെ അതു സംഭവിക്കാം. ചില മക്കളുടെ നിശ്ചയദാര്‍ഢ്യം പലപ്പോഴും തകര്‍ച്ചയെ അതിജീവിക്കാന്‍ സഹായകമാവും. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കലാ മോഹന്‍. തന്റെ ഫേ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കലാമോഹന്‍ ഇക്കാര്യം പങ്കുവച്ചത്. കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം; എന്റെ മക്കള്‍ ഇങ്ങനെ ആകണം, എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ആകണം, എന്റെ സഹോദരനും സഹോദരിയും ഇങ്ങനെ മാത്രമേ ആകാവൂ തുടങ്ങിയ നിബന്ധനകള്‍ വാശി പിടിക്കുന്ന രക്ത ബന്ധങ്ങളുടെ ഇടയ്ക്ക് ഇങ്ങനെയും ചില കഥകള്‍. **************************************** എനിക്ക് മൂന്നല്ല.നാലാണ് അനിയത്തിമാരെന്നു ഞാന്‍ അങ്ങ് കരുതികൊള്ളാം മിസ്സ്..’ ‘ഈ വാക്കുകള്‍ എനിക്കെന്നും ഒരു നോവാണ്. .നാലാമത്തെ അനിയത്തി ആയിട്ട് കൂട്ടാമെന്നു അവന്‍ പറഞ്ഞത് അവന്റെ അമ്മയെ ആണ്…
Read More