പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പല കെട്ടിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെടുത്താനായി വിവിധ വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഊര്‍ജിത ശ്രമം നടത്തുമ്പോഴും കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തങ്ങളെ മന്ദീഭവിപ്പിക്കുകയാണ്. പ്രളയദുരിതം രൂക്ഷമായ ചെങ്ങന്നൂരില്‍ ജീവിതം വഴിമുട്ടിയ ഒരു കുടുംബം ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ സഹായാഭ്യര്‍ഥന ആളുകളുടെ കണ്ണു നിറയ്ക്കുകയാണ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിയ്ക്കും ആറാട്ടുപുഴ ജംഗ്ഷനും ഇടയില്‍ ഇടനാഴിടം ദേവിക്ഷേത്രത്തിനു സമീപമുള്ള നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു. രക്ഷിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവനോടെയുണ്ടാവില്ലയെന്നും വീടിന്റെ രണ്ടാം നിലയില്‍ അടക്കം വെള്ളം കയറിത്തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നു.
Read MoreTag: family
എന്തിനെയും പോസിറ്റീവായി നേരിടൂ ! പെരുമഴയില്‍ വീട് മുങ്ങിയിട്ടും ആഘോഷത്തിന് ഒട്ടും കുറവില്ല; കുട്ടനാടന്‍ പുഞ്ചയിലേ… പാട്ടുപാടി വീട്ടുകാര്‍…
മഴ തോരാതെ പെയ്യുമ്പോള്‍ മഴയെ ശപിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മഴയെപ്പറ്റി മനോഹരമായ കവിതകളും കഥകളും രചിക്കുന്നവര്‍വരെ ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. എന്നാല്‍ കലി തുള്ളുന്ന മഴയെയും പൊസിറ്റീവായി കാണാനാണ് ഈ കുടുംബത്തിനിഷ്ടം. ദാക്ഷിണ്യമേതുമില്ലാതെ കുത്തിയൊലിച്ചു പെയ്ത മഴയത്ത് വീടിനുള്ളില്‍ വെള്ളം കയറിയപ്പോള്‍ എന്നാല്‍ പിന്നെ വള്ളംകളി ഇവിടെയാകാം എന്നാണ് ഈ വീട്ടുകാര്‍ വിചാരിച്ചത്. പെരുമഴക്കാലത്തെ ഈ വള്ളംകളി ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. വീടിനുള്ളിലെ കവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ കസേര നിരത്തിയിട്ട് ”കുട്ടനാടന്‍ പുഞ്ചയിലെ”…. എന്ന പാട്ടു പാടിയാണ് ഈ പ്രകടനം. നേതൃത്വം നല്‍കുന്നത് മകന്‍. പിറകിലിരിക്കുന്ന അച്ഛനുമമ്മയും ഏറ്റുപാടുന്നു. മഴ താണ്ഡവമാടുമ്പോള്‍ എങ്ങനെ ഇത്ര ലാഘവത്തോടെ ഇതൊക്കെ ചെയ്യുന്നുവെന്ന് ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ദു:ഖത്തിലും ഇങ്ങനെ ചിരിക്കാന്‍ വലിയ ഹൃദയമുള്ളവര്‍ക്കേ പറ്റൂ എന്നും ഇവര്‍ ഉള്ളില്‍ കരഞ്ഞ് പുറമേ ചിരിക്കുകയാണെന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നവരുമുണ്ട്.
Read More