ഇത്തിരി പ്രശസ്തിയൊക്കെ ആഗ്രഹിക്കാത്തത് ആരാണ്. ഇത്രയേ ഈ പയ്യനും ആഗ്രഹിച്ചുള്ളൂ… ട്രെയിനില്‍ ശല്യം ചെയ്ത മധ്യവയസ്കനില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചുവെന്ന് അവകാശപ്പെട്ട് വ്യാജവീഡിയോ പ്രചരിപ്പിച്ച വിദ്യാര്‍ഥിയാണ് ഒടുവില്‍ കുടുങ്ങിയത്. കെട്ടിച്ചമച്ച സംഭവം വിവരിച്ച് കൊണ്ടുള്ള സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് യുവാവിനെ റെയില്‍വേ പോലീസിന്റെ സഹായത്തോടെ സെന്‍ട്രല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഏവിയേഷന്‍ പഠിക്കുന്ന ചാലക്കുടി സ്വദേശി അലന് തോമസ്(20) ആണ് പിടിയിലായത്. എറണാകുളം നോര്‍ത്ത്-സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ച് ട്രെയിനില്‍ അപമാനിച്ച മധ്യവയസ്കനെ കൈകാര്യം ചെയ്ത തന്നെ പോലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ വീഡിയോ സന്ദേശം. പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്കന്റെ മൂക്ക് ഞാന്‍ ഇടിച്ചു തകര്‍ത്തു. സിഗ്നല്‍ കിട്ടാന്‍ തീവണ്ടി നിര്‍ത്തിയിട്ടതിനാല്‍ പെണ്‍കുട്ടി പേടിച്ച് ഇറങ്ങിപ്പോയി. മധ്യവയസ്കനെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് തനിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. സത്യാവസ്ഥ തെളിയിക്കാന്‍…
Read More