പാലക്കാട്: ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരേ ആഞ്ഞടിച്ച് നടന്‍ ഇന്ദ്രന്‍സ്. സിനിമകള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണെന്നും ഇന്ദ്രന്‍സ് കുറ്റപ്പെടുത്തി. പാലക്കാട് പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്. തനിക്ക് ഫാന്‍സും ഫേസ്ബുക്കുമെന്നും ഇല്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ഒതുങ്ങിപ്പോകുന്ന താന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ചതാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നതും. വലിയ നടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരും. അതേസമയം മോഹന്‍ലാല്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും, ഓരോ താരത്തിനും അനുയായികളുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കണമെന്ന അഭിപ്രായം വന്നുവെങ്കിലും അതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
Read More