ആരാധനയുടെ ഈ വേര്‍ഷന്‍ ഇതാദ്യമാ… താരാരാധന മുത്ത് യുവാവ് ചെയ്തതറിഞ്ഞ് ഉണ്ണി മുകുന്ദന്‍ പോലും ഞെട്ടി; തന്റെ ഉത്തരവാദിത്തം കൂടിയെന്ന് താരം

സിനിമാ താരങ്ങളോടുള്ള ഭ്രാന്തമായ ആരാധന ആളുകളെ പല അവസ്ഥയിലും കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് ആരാധകനോടു തന്നെ ആരാധന തോന്നുന്ന ചില പ്രവര്‍ത്തികളും ഇവരില്‍ നിന്നും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനോട് ഉള്ള ആരാധന മൂത്ത് ഒരു യുവാവ് ചെയ്ത കാര്യം സാക്ഷാല്‍ ഉണ്ണി മുകുന്ദനെപ്പോലും ഞെട്ടിച്ചു. സ്വന്തം കുഞ്ഞിന് തന്റെ ഇഷ്ടതാരത്തിന്റെ പേരാണ് ഈ ആരാധകന്‍ നല്‍കിയിരിക്കുന്നത്. ‘സ്വന്തം കുഞ്ഞിന് ആരാധിക്കുന്ന താരത്തിന്റെ പേര് നല്‍കുക എന്നത് നിസ്സാര കാര്യമല്ല. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാനാവുമെന്നാണ് കരുതിയത്. കാരണം എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ലല്ലോ ഇത്. പിന്നീടാണ് ആ മോന്റെ ചിത്രങ്ങള്‍ ഞാന്‍ കാണുന്നത്. ഉടനെ തന്നെ സുനിലിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. അവര്‍ക്കും ഒരുപാട് സന്തോഷമായി.എത്രയും പെട്ടെന്ന് ഉണ്ണി മുകുന്ദനെ കാണണം..കാണും..കണ്ടിരിക്കും..’ ഉണ്ണി മുകുന്ദന്‍ പറയുന്നു. ആരാധകന്റെ ഈ…

Read More