36 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിടാമെന്ന പ്രതീക്ഷയില്‍ ആവേശം ആളിക്കത്തിച്ച് അര്‍ജന്റീനയിലെ തെരുവകള്‍. ലാകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെയാണ് അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്. അര്‍ജന്റീനയുടെ വെള്ളയിലെ നീല വരയന്‍ കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്‍ത്തി സന്തോഷത്താല്‍ ഒരുമിച്ച് പാട്ടുപാടി അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകര്‍ നിറഞ്ഞു. കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന്‍ സ്ക്രീനുകള്‍ മെസിപ്പടയുടെ മത്സരം കാണാന്‍ എല്ലാവരും ഒത്തുകൂടി നിന്നു. എന്നെ പ്രയാസപ്പെടുത്താത്ത അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില്‍ ആഹ്ലാദത്തില്‍ മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന് പറയുന്നത് ഇങ്ങനെ. ഇതുപോലെ ഞങ്ങള്‍ സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്‍ക്കൂട്ടത്തെ ചൂണ്ടി…
Read MoreTag: fans
എന്നെ പിന്തുടര്‍ന്ന് അപകടം വരുത്തി വയ്ക്കല്ലേ… ഈച്ച പോതിയുന്നതു പോലെ ആരാധകര്‍ ചുറ്റും കൂടിയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞതിങ്ങനെ…
ആരാധകര്‍ക്ക് താരങ്ങളോടുള്ള ആവേശം പലപ്പോഴും പരിധി വിടാറുണ്ട്. പല താരങ്ങളും ആരാധകരുടെ പെരുമാറ്റത്തില്‍ അസ്വസ്ഥരാകാറുണ്ടെങ്കിലും അവരെ വേദനിപ്പാക്കാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലാണ് മോഹന്‍ലാല്‍. ലാലേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയന്‍മാരെ അദ്ദേഹം ചേര്‍ത്ത് നിര്‍ത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിഡിയോ മോഹന്‍ലാല്‍ ഫാന്‍സിന് പോലും അത്ര ഇഷ്ടമാവുന്നതല്ല. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ അദ്ദേഹം തിരുവല്ലയില്‍ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്‍ന്നു. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹന്‍ലാല്‍ കാര്‍ നിര്‍ത്തി. കാര്യം തിരക്കിയപ്പോള്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകര്‍. ആവശ്യത്തിന് മുന്നില്‍ മോഹന്‍ലാല്‍ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറില്‍ കയറുമ്പോള്‍ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടര്‍ന്ന് അപകടം വരുത്തി…
Read More